
രോഹ്തക്: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ആരോഗ്യ നില മോശമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജയിലില്‍ ഡോക്ടര്‍മാരുടെ സംഘമെത്തി പരിശോധാന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരോഗ്യപ്രശ്നം എന്താണെന്നതിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.
ഗുര്‍മീതിന്റെ അനാരോഗ്യ വിവരം പുറത്തു വന്നതിനേത്തുടര്‍ന്ന് രോഹ്തകിലെ സുരക്ഷ കര്‍ശനമാക്കി. രോഹ്തകിന് പത്തുകിലോമീറ്റര്‍ മാത്രം അകലെയാണ് ഹുര്മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സുനാരിയ ജില്ലാ ജയില്‍. എന്നാല്‍ ഗുര്‍മീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അധികൃതരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.






