റിലയന്‍സ് ജിയോയ്ക്ക് ശേഷം 4ജി വോള്‍ട്ട് സേവനവുമായി ഭാരതീ എയര്‍ടെല്‍. കൂടുതല്‍ മികച്ച ശ്രവ്യാനുഭവമായിരിക്കും വോയിസ് ഓവര്‍ വോള്‍ട്ട് LTE ടെക്നോളജി ഉപയോഗിച്ച് കോളുകള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നത്.
എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ 4ജി എല്‍ടിഇ പ്രവര്‍ത്തനക്ഷമമാക്കിയ ഉപകരണങ്ങളില്‍ വോള്‍ട്ട് സേവനം ലഭ്യമാകും. മാത്രമല്ല, കമ്ബനിയുടെ കണക്കു പ്രകാരം VoLTE ലേക്ക് ഡാറ്റ നിരക്കുകള്‍ അധികം ഈടാക്കില്ല. അതു പോലെ കോളുകള്‍ക്ക് നിലവിലുളള ബില്ലിങ്ങ് വിലയായിരിക്കും.
ആദ്യഘട്ടത്തില്‍ മുംബൈയില്‍ സേവനം ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ചോടെ ഇന്ത്യ മുഴുവനും സേവനം എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2300Mhz , 1800 Mhz സ്പെക്ട്രം ശേഷികള്‍ സംയോജിപ്പിച്ച് 135 Mbps വരെയുളള വേഗതയാണ് എയര്‍ടെല്‍ വോള്‍ട്ട് നല്‍കുന്നത്. അതേസമയം, നിങ്ങളുടെ പ്രദേശത്ത് 4ജി കണക്ടിവിറ്റി ഇല്ലെങ്കില്‍ എയര്‍ടെല്‍ വോള്‍ട്ട് കോളുകള്‍ സ്വയം 3ജി അല്ലെങ്കില്‍ 2ജി നെറ്റ്വര്ക്കുകളില് ഉപഭോക്താക്കള്‍ക്ക് അനുകൂലമായ കണക്ടിവിറ്റി ഉറപ്പാക്കുന്നു. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഡാറ്റ സെക്ഷനുകളുമായി 4ജി വേഗതയില്‍ തന്നെ തുടരും എന്നാണ് കമ്പനി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.






