
തിരുവനന്തപുരം: ഫാ.ടോമിന്റെ മോചനത്തില്‍ നന്ദി അറിയിച്ച് കേരള കത്തോലിക്കാ സഭയും ഭാരത കത്തോലിക്കാ സഭയും. ഫാ.ടോമിന്റെ മോചനത്തില്‍ കേന്ദ്രസര്‍ക്കാരും വത്തിക്കാന്‍ പ്രതിനിധികളും ഇടപെട്ടതായി കെ.സി.ബി.സി അധ്യക്ഷന്‍ ഡോ.സൂസൈപാക്യവും സി.ബി.സി.ഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് കിമ്മീസ് കാതോലിക്കാബാവയും അറിയിച്ചു. അദ്ദേഹത്തിന്റെ മോചനത്തില്‍ ദൈവത്തിന് നന്ദി അറിയിക്കുന്നതായും ഇരുവരും അറിയിച്ചു.






