കൊച്ചി: ഫോര്‍ട്ട് കൊച്ചിക്ക് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന എല്ലാവരേയും രക്ഷിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം.
ബോട്ടില്‍ രണ്ട് മലയാളികളാണ് ഉണ്ടായിരുന്നത്. മറ്റുള്ള തൊഴിലാളികള്‍ തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശികളാണ്.
ബോട്ട് മുങ്ങുന്ന വിവരം അറിഞ്ഞെത്തിയ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘമാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കടല്‍ തീരത്തിന് വളരെ അടുത്ത് അപകടം സംഭവിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തൊഴിലാളികളെ കരയില്‍ എത്തിച്ചതായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് മാധ്യമങ്ങളെ അറിയിച്ചു.






