
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ രാജ്യത്തു നിന്ന് ഒഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. റോഹിംഗ്യകള്‍ക്ക് ഭീകരരുമായി ബന്ധമുണ്ടെന്നും ഇവരെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.
റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐഎസ്, ഐഎസ്ഐ തുടങ്ങിയ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് കേന്ദ്രം കോടതിയില്‍ അറിയിച്ചത്. റോഹിംഗ്യന്‍ വിഷയത്തില്‍ മനുഷ്യാവകാഹ കമ്മീഷന്റെ വിശദീകരണം തേടണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ നിയമവിരുദ്ധമായാണ് കുടിയേറ്റം നടത്തുന്നത്. ഇവര്‍ രാജ്യത്തിനു ഭീഷണിയാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.






