
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു. മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്ന്നകണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല് പ്രെഫഷണല് കോളജുകള്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില് പറയുന്നു. മഴയെത്തുടര്ന്ന് അട്ടപ്പാടി ഉള്പ്പെടുന്ന മണ്ണാര്ക്കാട് താലുക്കിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതോടൊപ്പം കോട്ടയം ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവാര്പ്പ്, അയ്മനം, വേളൂര്, ചെങ്ങളം സൗത്ത്, കുമരകം, ആര്പ്പുക്കര പഞ്ചായത്തിലെ സ്കൂളുകള്ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.







Comments