കൊച്ചി: രാജ്യത്ത നിയമാനുസൃഷ്തമായി പ്രവര്‍ത്തിക്കാത്ത കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും നോര്‍ക്ക റൂട്ട്സും വീക്ഷണം ദിനപത്രവും. ഈ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെട്ടെ ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കമ്പനി ഡയക്ടര്മാരാകന് അയോഗ്യത.
കള്ളപ്പണം, നിയമവിരുദ്ധ പ്രവര്‍ത്തനം എന്നിവ തടയുന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും നല്‍കാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെയാണ് നടപടി വന്നിരിക്കുന്നത്.
പൂട്ടിപ്പോയ കമ്പനികളുടെ പട്ടികയിലാണ് വീക്ഷണം ദിനപത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ഏറെയും കൊച്ചിയിലാണ്. 1200 ഓളം കമ്പനികളാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്.
നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രണ്ട് വ്യവസായ പ്രമുഖര്‍, റാണി ജോര്‍ജ് ഐഎഎസ് എന്നിവര്‍ക്കാണ് അയോഗ്യത കല്പിച്ചിരിക്കുന്നത്. വീക്ഷണം ഡയറക്ടര്‍മാരായ ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്, രമേശ് ചെന്നിത്തല, പി.പി തങ്കച്ചന്, പി.ടി തോമസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അയോഗ്യ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തേക്ക് മറ്റൊരു കമ്പനിയുടെയും ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടാന്‍ പാടില്ല. കേന്ദ്ര ട്രൈബ്യൂണലിനെ സമീപിക്കാമെന്നത് മാത്രമാണ് ആശ്വാസം.

Comments