
നവരാത്രിയോട് അനുബന്ധിച്ചു ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് തങ്ങളുടെ പുതിയ ഫോണുകളായ സാംസങ്ങ് ഗാലക്സി എസ്8, എസ്8 പ്ലസ് എന്നീ ഫോണുകള്‍ക്ക് ഓഫറുകള്‍ ഒരിക്കിയിട്ടുണ്ട്. 57900 രൂപയ്ക്കാണ് സാംസങ്ങ് ഗാലക്സി നോട്ട് 8 വിപണിയില്‍ എത്തിയത്. ഗാലക്സി നോട്ട് 8 പ്ലസ് 64,900 രൂപയാണ് വില. ഇപ്പോള്‍ ഈ രണ്ട് ഫോണുകള്‍ക്കും ഡിസ്ക്കൗണ്ടിനു പുറമേ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.
4,000 രൂപ വരെയാണ് ഗാലക്സി എസ്8, എസ്8 പ്ലസ് എന്നീ ഫോണുകള്‍ക്ക് ഡിസ്ക്കൗണ്ട് നല്‍കുന്നത്. ഡിസ്ക്കൗണ്ട് കഴിയുമ്ബോള്‍ ഗാലക്സി എസ് 8, 53990 രൂപയ്ക്കും ഗാലക്സി എസ്8 പ്ലസ് 60,990 രൂപയ്ക്കും ലഭിക്കന്നു. ഇതു കൂടാതെ എച്ച്ഡിഎഫ്സി ഉപഭോക്താക്കള്‍ക്ക് 4000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും നല്കുന്നു.
2.5 ലക്ഷം ഉപഭോക്താക്കളാണ് രാജ്യത്ത് ഗാലക്സി നോട്ട് 8നു വേണ്ടി രജിസ്ട്രേഷന് ചെയ്തത്. ഏകദേശം 1.5 ലക്ഷം ഉപഭോക്താക്കള്‍ ആമസോണില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. സാംസങ്ങ് ഇന്ത്യ വെബ്സൈറ്റില്‍ ഒരു ലക്ഷം രജിസ്ട്രേഷനും.
ജൂലൈ ആദ്യ വാരവും ഗാലസ്കി എസ്8 പ്ലസ് (128ജിബി വേരിയന്റ്) ന് ഇതുപോലെ ഓഫര്‍ ഉണ്ടായിരുന്നു. അന്ന് ഓഫര്‍ വില 4000 രൂപയായിരുന്നു. 74,000 രൂപയ്ക്ക് വിപണിയില്‍ ഇറങ്ങിയ ഫോണിന് 70,900 രൂപയ്ക്കു വില്പന നടത്തി.






