
ചണ്ഡിഗഡ്: ബലാത്സംഗകേസില്‍ 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ തൊഴിലാളികള്‍ പെരുവഴിയില്‍. ദേരാ ആശ്രമത്തിനുള്ളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 14 വന്‍ കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായത്.
800 കോടിയോളം രൂപ വിറ്റുവരവുള്ള കമ്പനികളുടെ പ്രവര്‍ത്തനമാണ് അനിശ്ചിതത്വത്തിലായത്. സിനിമ നിര്‍മ്മാണം, വസ്ത്ര വിപണനം എന്നിവയും കാര്‍ഷിക വിത്തുകള്‍, കീടനാശിനി, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും, വിപണനം ചെയ്യുകയും ചെയ്യുന്ന വന്‍ കമ്പനികളുടെ പ്രവര്‍ത്തനമാണ് നിലച്ചത്.
എംഎസ്ജി ഓള് ട്രേഡിംഗ് ഇന്റര്‍നാഷണല്‍, ഹകിക്കാട്ട് എന്റെര്ടെയ്ന്മെന്റ്, എംഎസ്ജി ഇലക്ട്രിക് സിസ്റ്റം, എംഎസ്ജി ടെക് കമ്യൂണിക്കേഷന്‍സ്, എംസ്ജി മോട്ടേഴ്സ്, ഉപ്കാര് പെസ്റ്റിസൈസ്സ്, ഒമേഗ ബ്രോഡ്കാസ്റ്റിംഗ്, എആര്ഇസെഡ് യുണിക് എന്റര്‍പ്രൈസസ്, പോഷ് റിലയന് എസ്റ്റേറ്റ്, 777 ഇന്റര്‍മീഡിയേറ്റ് മീഡിയ സര്‍വീസ്, സമാഗ് ട്രൂ എന്റര്‍പ്രൈസസ്, ഡാഷ്മെഷ് ഫാഷന്‍, സമാഗ് സീഡ്സ്, സച്ച് ഹെര്ബോടെക് തുടങ്ങിയ സ്ഥപാനങ്ങളാണ് പൂട്ടിയത്.
എന്നാല്‍ ഇ, സ്ഥാപനങ്ങള്‍ ദേരയുടെയോ, ഗുര്മീതിന്റെയോ നേരിട്ടുള്ള ഉടമസ്ഥതയിലല്ല. ഗുര്‍മീതിന്റെ സഹായികളായ റാം മൂര്‍ത്തി, ഗുരുചരണ്‍ സിങ്്, ഗുലാബ് മാള്‍, അരുണ്‍ കുമാര്‍ ഗാര്‍ഗ് എന്നിവരുടെ പേരുകളിലാണ് കമ്പനികള്‍.
കമ്പനികള്‍ പലതും വ്യാജ വിലാസത്തില്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുര്‍മീതിന്റെ അനുയായികളാണ് പല കമ്പനികളിലേയും തൊഴിലാളികള്‍. അടുത്തുള്ള പ്രദേശത്തു നിന്ന് 2000 ത്തോളം സ്ത്രീകളും ഇവിടെ തൊഴില്‍ തേടിയിരുന്നു. 150 മുതല്‍ 200 വരെ ദിവസ കൂലിക്കായിരുന്നു തൊഴില്‍ ചെയ്്തിരുന്നത്. ഇവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതോടൊപ്പം മുന്‍ മാസങ്ങളിലെ ശമ്പളവും കിട്ടാനുണ്ട്.






