
തിരുവനന്തപുരം : പുതിയ മൂന്ന് ഐടിഐകള്‍ കൂടി സംസ്ഥാനത്ത് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് ഐടിഐകള്‍ ആരംഭിക്കുന്നത്. ഇതിന് ആവശ്യമായ തസ്തികള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് പുതിയ ഏഴ് പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അച്ചന്‍കോവില്‍, കൈപ്പമംഗലം, കൊപ്പം, തൊണ്ടര്‍നാട്, നഗരൂര്‍, പിണറായി, പുതൂര്‍ എന്നിവിടങ്ങളിലാണ് പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്.
'ആര്‍ദ്രം' പദ്ധതിയുടെ ഭാഗമായി 610 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും തസ്തികയില്‍ ഉള്‍പ്പെടുത്തും. എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.






