ന്യൂയോര്‍ക്ക്: ഇന്ത്യയുടെ യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍. ലോകത്തെ ശക്തമായ സംഘടന എന്ന നിലയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനധ്യം ലഭിക്കേണ്ടതുണ്ടെന്നു പൊതുസഭയെ അഭിസംബോധന ചെയ്ത് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ലൂയി ഡകോസ്റ്റ പറഞ്ഞു.
ആഫ്രിക്കന്‍ ഭൂഖണ്ഡം, ഇന്ത്യ, ബ്രസീല്‍ എന്നിവയ്ക്കു എല്ലാക്കാലവും സ്ഥിരാംഗതം്ര നിഷേധിക്കാനാകില്ല. സുസ്ഥിര സമാധാനത്തിനു രക്ഷാസമിതിയില്‍ മെച്ചപ്പെട്ട പ്രാതിനിധ്യം അനിവാര്യമാണെന്നും അന്റോണിയോ തുറന്നു പറഞ്ഞു.
അതേസമയം, രക്ഷാസമിയില്‍ ആഫ്രിക്കന്‍ പ്രാതിനിധ്യം ലഭ്യമാകണമെന്ന ആവശ്യവും ഉയര്‍ന്നു. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രക്ഷാസമിതിയുടെ ഉത്തരവാദിത്വം പൂര്‍ണമായി നിറവേറ്റപ്പെടുന്നില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ വിമശനം ഉന്നയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കു പുറമെ, സെനഗല്‍, നമീബിയ എന്നീ രാജ്യങ്ങളും ആഫ്രിക്കന്‍ പ്രാതിനിധ്യത്തിനായി ആവശ്യം ഉയര്‍ത്തി.
അണ്വായുധ നിരോധന കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. അഞ്ച് രാഷ്ട്രങ്ങള്‍ ആണവനിരായുധീകരണത്തിനായി പ്രവര്ത്തിക്കുന്നമെന്ന് ഉറപ്പു നല്‍കുന്നതും, മറ്റു രാജ്യങ്ങള്‍ ഊര്ജോല്പാദനത്തിനു മാത്രം ആണവവസ്തുക്കള്‍ ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പാക്കുന്നതുമായ കരാര്‍ 120 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.

Comments