
സ്മാര്‍ട്ട് ഫോണുകള്‍ എത്തിയതോടെ ഇന്റര്‍നെറ്റിന്റെ ഉപയോഗവും ദിനംപ്രതി കൂടി എന്നുവേണം പറയാന്‍. എന്നാല്‍ ബ്രൗസിങ്, ഡൗണ്‍ലോഡിങ്, അപ്ലോഡിങ്, എന്നിവയ്ക്കെല്ലാം ഡാറ്റ ഒരുപാട് ആവശ്യമാണ്. സാധാരണ മറ്റ് ഒഎസുകളെക്കാള് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നത്.
നമ്മള് ദിവസവും ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് പോലുള്ള ആപ്പുകള്‍ ധാരാളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഡാറ്റ ലാഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരം ആപ്പുകളുടെ ലഘുവായ പതിപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്ന് ലഭ്യമാണ്.
1. ഫെയ്സ്ബുക്ക് ലൈറ്റ്
ഫെയ്സ്ബുക്ക് ലൈറ്റ് ആപ്പ് വളരെ ചെറുതാണ് , ഫോണിലെ സ്ഥലം ലാഭിക്കാന്‍ സഹായിക്കും . ഇതിന് പുറമെ 2ജിയിലും ഫെയ്സ്ബുക്ക് ഉപയോഗിക്കാനും കഴിയും. ടൈംലൈനില്‍ ഷെയര്‍ ചെയ്യുക, ഫോട്ടോ ലൈക്ക് ചെയ്യുക, ആളുകളെ തിരയുക , പ്രൊഫൈലും ഗ്രൂപ്പും എഡിറ്റ് ചെയ്യുക എന്നു തുടങ്ങി ഫെയ്സ്ബുക്കിന്റെ പല പ്രധാന ഫീച്ചറുകളും ഈ ആപ്പിലും ലഭ്യമാകും.
2. മെസ്സഞ്ചര്‍ ലൈറ്റ്
ഫെയ്സ്ബുക്ക് മെസഞ്ചറിന്റെ ലഘു പതിപ്പാണ് മെസഞ്ചര്‍ ലൈറ്റ്. എല്ലാ നെറ്റ് വര്‍ക്ക് സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതാണ് ഈ ആപ്പ്. ആപ്പ് ചെറുതായതുകൊണ്ടു തന്നെ ഡൗണ്‍ലോഡിങ് നടക്കും. ഡാറ്റയും കുറച്ചു മാത്രമേ ഉപയോഗിക്കുകയുള്ളു.
3. ട്വിറ്റര്‍ ലൈറ്റ്
ട്വിറ്റര്‍ ലൈറ്റ് ഒരു ആപ്പ് അല്ല. മൊബൈലിലെ വെബ് ബ്രൗസര്‍ വഴി mobile.twitter.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ പുനര്രൂപകല്പന ചെയ്ത മറ്റൊരു സൈറ്റിലേക്ക് നിങ്ങളെ തിരിച്ചു വിടും . ഈ സൈറ്റ് ഇമേജും വീഡിയോയും ഒന്നും കാണിക്കില്ല . അതിനാല്‍ മികച്ച വേഗത നല്‍കുകയും ഡേറ്റ ഉപയോഗം കുറയ്ക്കുകയും ചെയ്യും.
4. യൂട്യൂബ് ഗൊ
യൂട്യൂബിന്റെ ലഘുവായ പതിപ്പാണിത്. ഫോണിലും എസ്ഡി കാര്‍ഡിലും ബഫറിങ് ഇല്ലാതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
5. സ്കൈപ്പ് ലൈറ്റ്
ഇന്ത്യക്കായി നിര്‍മ്മിച്ച പുതിയ സ്കൈപ്പ് ആണ് സ്കൈപ്പ് ലൈറ്റ്. പരിമിതമായ എത് നെറ്റ് വര്‍ക്കിലും എത് സാഹചര്യത്തിും സൗജന്യമായി മെസേജ് അയക്കാനും വോയിസ്, വീഡിയോ കോളുകള്‍ വിളിക്കാനും ഇത് അനുവദിക്കും.






