
ഡക്കാ: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മൊബൈല്‍ സിം വില്‍ക്കരുതെന്ന് ബംദേശ് സര്‍ക്കാര്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. സിം കാര്‍ഡ് നല്‍കുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മ്യാന്മറില് നിന്ന് എത്തിയ അഭയാര്‍ത്ഥികള്‍ക്ക് സേവനം നല്കിയാല് ടെലികോം കമ്പനികള്‍ പിഴ നല്‍കേണ്ടി വരുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.
മനുഷ്യത്വപരമായ പരിഗണനയുടെ പേരിലാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയിരിക്കുന്നത്. അതേസമയം രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്ന് ജൂനിയര്‍ ടെലികോം മന്ത്രി തരാണ ഹലീം പറഞ്ഞു.






