
വിപണിയിലെ രാജാക്കന്മാരായി വിന്‍ഡോസ് ഫോണുകള്‍ വാണിരുന്ന ഒരു കാലം ഉണ്ടായരുന്നു. എന്നാല്‍ ഇന്ന് ഏറെക്കുറെ മൃതമായ അവസ്ഥയിലാണ് വിന്‍ഡോസ് ഫോണ്‍. ഇപ്പോള്‍ ഈ ഫോണുകളുടെ വിപണിവിഹിതം വെറും 0.3 ശതമാനം മാത്രമാണ്. ഈ കണക്ക് മാത്രം മതി വിന്‍ഡോസ് ഫോണുകളുടെ അവസ്ഥ മനസ്സിലാക്കാന്‍.
വിന്‍ഡോസിന്റെ നിര്‍മ്മാതാക്കള്‍ മൈക്രോസോഫ്റ്റിന്റെ എല്ലാമായ ബില്‍ഗേറ്റ്സ് വിന്‍ഡോസ് ഫോണ്‍ ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണാണ് ഉപയോഗിക്കുന്നത് എന്നാണ് ബില്ഗറ്റ്സ് വെളിപ്പെടുത്തിയത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ടെക് ലോകത്തെ വിദഗ്ധരുടെ തെരഞ്ഞെടുപ്പായ ഐഫോണ്‍ ബില്‍ഗേറ്റ്സ് തെരഞ്ഞെടുത്തില്ല എന്നതാണ് ശ്രദ്ധേയം. ഇതിന്റെ കാരണവും ബില്‍ഗേറ്റ്സ് പറയുന്നു. ആപ്പിള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. എന്നാല്‍ ഫോണില്‍ ഞാന്‍ ഉപയോഗിക്കാന്‍ ഏറെ മൈക്രോസോഫ്റ്റ് ആപ്പുകള്‍ ഉള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണ്. ഐടി മേഖലയില്‍ ഇത് സ്വഭാവികമാണെന്നും ബില്‍ഗേറ്റ്സ് പറയുന്നു.
എന്നാല്‍ ഏത് ഫോണ്‍ ആണ് ഉപയോഗിക്കുന്നത് എന്ന് ബില്‍ഗേറ്റ്സ് വെളിപ്പെടുത്തുന്നില്ല. എന്തായാലും വിന്‍ഡോസ് ഫോണിന്റെ കാലം അവസാനിച്ചു എന്നതിന്റെ ഔദ്യോഗികമായ അന്ത്യമാണ് ബില്‍ഗേറ്റ്സിന്റെ ഫോണ്‍ മാറ്റം എന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തല്‍.






