
ന്യൂഡല്‍ഹി: വിവാദമായ ഹാദിയകേസില്‍ പ്രായപൂര്‍ത്തിയായ ഹാദിയയ്ക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. അച്ഛന് മാത്രമാണ് പൂര്‍ണ്ണമായും സരക്ഷണ ചുമതല എന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ എന്‍ഐഎ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിര്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
24 വയസ്സുള്ള ഹാദിയയ്ക്ക് സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാന്‍ പ്രായമായിട്ടുണ്ട്. എന്ന് കോടതി പറഞ്ഞു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് സാധിക്കുമോ എന്നും കേസില്‍ എന്‍ഐഎ അന്വേഷണം വേണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബഞ്ച് കേസ് പരിഗിണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ സംസ്ഥാന വനിതാകമ്മീഷനും കക്ഷി ചേര്‍ന്നിട്ടുണ്ട്.
എന്‍ഐഎ അന്വേഷണം അവസാനിപ്പിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും പ്രായപൂര്‍ത്തിയായ ഹാദിയയ്ക്ക് സ്വയമായി തീരുമാനം എടുക്കാന്‍ ശേഷി ഉണ്ടെന്നും ഹര്‍ജിയില്‍ ഷെഫിര്‍ ജഹാന് ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപിച്ച് ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കുകയും ഇത് മുസ്ളീം സംഘടനകളുശട വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. മതം മാറിയതിന് ശേഷം മുസ്ളീം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെയും ഷഫീന്റെയും വിവാഹം കേരളാ ഹൈക്കോടതി അസാധുവാക്കിയിരുന്നു.






