
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം തുടുരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി.വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ അടക്കം എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾ പൊട്ടൽ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്കും അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.
താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം റോഡിൽ വിള്ളൽ പ്രത്യക്ഷപെട്ടു. കോഴിക്കോട് ബേപ്പൂരിൽ കനത്ത കാറ്റിനെ തുടർന്ന് അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്.ഇടുക്കി ചക്കുപള്ളത്ത് കനത്ത മഴയിൽ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മൂന്നാറിൽ ആശങ്കയേറ്റി ദേശീയപാതയോരത്തെ ഭൂമി ഇടിഞ്ഞുതാഴ്ന്നു.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാല പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്.






