
അശ്ലീല വിഡിയോകള്‍ കാണുന്നവര്‍ക്ക് സൈബര്‍ സുരക്ഷ വൃത്തങ്ങളുടെ മുന്നറിയിപ്പ്. മൊബൈലിലും ടാബ്ലറ്റിലും കടന്നുകൂടുന്ന ഭൂരിഭാഗം വൈറസുകളും അശ്ലീല വെബ്സൈറ്റുകളില്‍ നിന്നെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ലണ്ടനിലെ വാണ്ടറ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
കംമ്പ്യൂട്ടറിനേക്കാള് സുരക്ഷിത്വം കുറവാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക്. അതിനാല്‍ ഫോണിലും ടാബ്ലറ്റിലും വൈറസുകള്‍ വളരെ വേഗത്തില്‍ കടന്നുക കൂടുന്നു. ഇത് പതുക്കെ പതുക്കെ ഫോണിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
ന്യൂസിലന്റിലെ സിഇആര്‍ടി എന്‍സെഡ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ പഠനത്തിലും ചില ആശങ്കകള്‍ പുറത്തു വന്നിട്ടുണ്ട്. വീട്ടില്‍ ഇരുന്ന് നിങ്ങള്‍ പോണോഗ്രാഫി ആസ്വദിക്കുമ്പോള്‍ ഹാക്കര്‍മാര്‍ അവരുടെ വെബ്കാം കൈയ്യടക്കും. അശ്ലീല വീഡിയോ കാണുന്നവരുടെ ദൃശ്യങ്ങള്‍ ഇതുവഴി പകര്‍ത്തും. പിന്നീട് അവ ഇന്റര്‍നെറ്റില്‍ വ്യാപിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി പണം തട്ടുകയാണ് ഇത്തരക്കാരുടെ പരിപാടി.
ഇത്തരത്തിലുളള നടപടിയെ റാറ്റ് (റിമോര്‍ട്ട് ആക്സസ് ട്രോജന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. അദൃശ്യമായി മറ്റൊരാളുടെ കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തനങ്ങള്‍ കൈവശപ്പെടുത്തുന്ന പ്രത്യേകതരം വൈറസാണിത്. മാത്രമല്ല റാറ്റ് ഇപ്പോള്‍ വ്യാപകമായികൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും പഠനത്തില്‍ നല്‍കുന്നുണ്ട്.






