
തൊഴിലിടങ്ങളില്‍ വിഷാദ രോഗികള്‍ കൂടുന്നുവെന്ന് പഠനം. ആഗോള തലത്തില്‍ രോഗികളുടെ എണ്ണത്തില്‍ 10 ശതമാനത്തോളം വര്‍ദ്ധന ഉണ്ടായതായാണ് വേള്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഫെഡറേഷന്റെ പഠനത്തില്‍ പറയുന്നത്.
കേരളത്തിലെ വിഷാദ രോഗികളുടെ എണ്ണം ആഗോളതലത്തിലെ കണക്കിനെക്കാള്‍ കൂടുതലാണ്. 2005 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ പറയുന്നത്. വിഷാദരോഗം 18 ശതമാനം വര്‍ദ്ധിച്ചു. സ്ത്രീകളുടെ മാനസികാരോഗ്യവും വളരെ പിന്നിലാണ്. തൊഴിലിടങ്ങളില്‍ വിഷാദരോഗത്തിന് ചികിത്സ തേടാത്തവര്‍ 50 ശതമാനമാണ്.






