
ഓസ്ട്രേലിയ: ക്യാമറ കണ്ണില്‍ ആദ്യമായി ഭീമന് കംഗാരു. ഓസ്ട്രേലിയയില്‍ മാര്‍ഗരറ്റ് പുഴയ്ക്ക് അടുത്തുള്ള ഒരു അരുവിയില്‍ നിന്നാണ് ജാക്സണ് വിന്‍സെന്റെ എന്ന ചെറുപ്പക്കാരന്റെ ക്യാമറക്കണ്ണുകളാണ് ഭീമന് കംഗാരുവിനെ പകര്‍ത്തിയത്.

ഏകദേശം ആറടി അഞ്ച് ഇഞ്ച് ഉയരവും, 100 കിലോയില്‍ കൂടുതല്‍ തൂക്കവും കാണുമെന്നാണ് ജാക്സന്റെ് നിഗമനം. കംഗാരുവിനെ കണ്ടപാടെ ജാക്സന്റെ നായ കുരച്ചുതുടങ്ങി. ഇതോടെ ഭീമന് കലി കേറി. തങ്ങളെ കണ്ടപ്പഴേ തന്നെ ആക്രമിക്കാനായി തങ്ങളുടെ നേര്‍ക്ക് പാഞ്ഞടുത്തതായി അദേഹം പറയുന്നു. ചിലപ്പോള്‍ ചിത്രം പകര്‍ത്തിയത് ആവും ഭീമന് ഇഷ്ടമാകാത്തത്. ആ ആജാനുഭാവം ഓടിയടുത്ത് തൊട്ടരികില്‍ എത്തിയെങ്കിലും ഒന്ന് വിറപ്പിക്കാന്‍ മാത്രമേ ചിന്ത ഉണ്ടായിരുന്നുള്ളു.








Comments