
കോട്ടയം: 16-ാം തിയതി യു.ഡി.എഫ് ഹര്‍ത്താലായതിനാല്‍ എം.ജി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്കാന് പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
വാഹനം തടസ്സപ്പെടുത്തുകയോ, കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ, ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.
