
പത്തനംതിട്ട: കേരളത്തില്‍ ആസൂത്രിതമായ മതംമാറ്റ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വ്യക്തമാക്കിയിട്ടും സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും കേന്ദ്രത്തിനു െകെമാറാന്‍ ആഭ്യന്തര വകുപ്പിനു െവെമനസ്യം. കഴിഞ്ഞ വര്‍ഷം 105 പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്തതെന്ന് എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ അടുത്തിടെ നടന്ന 35 മതാന്തരവിവാഹങ്ങളില് 25 എണ്ണവും സംശയനിഴലിലാണെന്ന് കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഉത്തരമേഖലാ ഡി.ജി.പി. വിളിച്ചുചേര്‍ത്ത യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതില്‍ യഥാര്‍ഥ പ്രണയവിവാഹം പത്തെണ്ണം മാത്രമാണെന്നായിരുന്നു വിലയിരുത്തല്‍.
ഈ വിവരങ്ങള്‍ എന്‍.ഐ.എക്കു െകെമാറാന്‍ ആഭ്യന്തരവകുപ്പ് തയാറാകുന്നില്ലെന്നാണ് ആരോപണം. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പോലീസ് മേധാവിമാരും സ്പെഷല്‍ ബ്രാഞ്ച് എസ്.പി, ഡിെവെ.എസ്.പിമാര്‍ എന്നിവരുമാണ് കണ്ണൂരിലെ യോഗത്തില്‍ പങ്കെടുത്തത്. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലുള്ള ചിലര്‍ക്ക് ഐ.എസ്. ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അടിയന്തരയോഗം ചേര്‍ന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ചില വിവാഹങ്ങളെപ്പറ്റി പോലീസിനു നേരത്തേ പരാതികള്‍ ലഭിച്ചിരുന്നു. ഈ കേസുകള്‍ പ്രത്യേകം അന്വേഷിക്കാന്‍ ഉത്തരമേഖലാ ഡി.ജി.പി. നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിെവെ.എസ്.പിമാര്‍ക്കാണ് അന്വേഷണച്ചുമതല.
ഈ കേസുകള്‍ എന്‍.ഐ.എക്കു െകെമാറണമെന്നാണ് പോലീസിന്റെ നിലപാട്. ഹാദിയാ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സംശയകരമാണെന്നും ആക്ഷേപമുണ്ട്. എന്‍.ഐ.എ. അന്വേഷിക്കേണ്ട തരത്തിലുള്ള കുറ്റകൃത്യങ്ങളൊന്നും ഹാദിയാ കേസില്‍ നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശദീകരിച്ചതുമില്ല. െവെക്കം സ്വദേശിനി അഖില മതംമാറി ഹാദിയ ആയതും വിവാഹിതയായതും സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി നേരത്തേ എന്‍.ഐ.എയെ ചുമതലപ്പെടുത്തിയിരുന്നു.
ബലമായി മതംമാറ്റം നടത്തിയെന്നു പരാതിയുയര്‍ന്ന 89 കേസുകള്‍ എന്‍.ഐ.എ. പരിശോധിച്ചിരുന്നു. ഇതില്‍ 31 എണ്ണത്തില്‍ കേരളത്തിലും മുംെബെയിലുമായി പ്രവര്‍ത്തിക്കുന്ന ചില ഇസ്ലാമിക സംഘടനകളുടെ ഇടപെടലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഐ.എസില്ചേര്ന്ന് അഫ്ഗാനിസ്ഥാനിലേക്കു പോയെന്നു പറയപ്പെടുന്ന മൂന്നു പേരുടെ കേസുകളും ഇതിലുള്‍പ്പെടുന്നു. മലപ്പുറത്ത് മഞ്ചേരിയില്‍ മതപരിവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്ന സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റിനെപ്പറ്റി വിശദമായ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് എന്‍.ഐ.എ. ആവശ്യപ്പെട്ടിട്ട് ഏറെനാളായി. എന്നാല്‍ കാര്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലാത്ത നിലയ്ക്ക് നേരിട്ട് അന്വേഷണം നടത്താനാണ് എന്‍.ഐ.എയുടെ തീരുമാനം.






