
ഹെക്സയ്ക്ക് പുതിയ പതിപ്പുമായി ടാറ്റ. ഹെക്സ ഡൗണ്ടൗണ് അര്‍ബന്‍ എഡിഷനെ ടാറ്റ കാഴ്ചവെച്ചു. പുതിയ ടാറ്റ ഹെക്സ ഡൗണ്ടൗണ് അര്‍ബന്‍ എഡിഷന് എക്സ്റ്റീരിയറിലും ഇന്റീരിയറിലും കോസ്മറ്റിക് അപ്ഡേറ്റുകള് നേടിയെത്തുന്നതാണ്. പുത്തന്‍ പതിപ്പിന് സാധാരണ ഹെക്സയില്‍ നിന്നും മേന്മയേറിയ ഇന്‍ീരിയര്‍ കിറ്റാണ് ലഭിക്കുക. പുതിയ അര്‍ബന്‍ ബ്രോണ്‍സ് എക്സ്റ്റീരിയര്‍ ഫിനിഷില്‍ മാത്രം ലഭ്യമായ മോഡലില്‍, അബ്സല്യൂട്ട്, ഇന്‍ഡള്‍ജ് എന്നീ പാക്കേജ് ഓപ്ഷനുകളാണ് ഒരുങ്ങുന്നത്. ക്രോം ആക്സന്റ് നേടിയ ഹെഡ്ലാമ്ബുകളും, ടെയില്‍ലൈറ്റുകളും, ORMM കളും ഇരു പാക്കേജുകളുടെയും ഭാഗമാണ്.
കൂടാതെ, ഡൗണ്ടൗണ് ബാഡ്ജുകളും, സൈഡ് സ്റ്റെപുകളും, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗും, പുതിയ കാര്‍പെറ്റ് സെറ്റും, കാര്‍ കെയര്‍ കിറ്റും ഹെക്സ അര്‍ബന്‍ എഡിഷന്റെ പ്രധാന വിശേഷങ്ങളാണ്. XE, XM, XMA, XT, XTA വേരിയന്റുകളില്‍ പുതിയ ഹെക്സ പതിപ്പിനെ ടാറ്റ ലഭ്യമാക്കും. അബ്സല്യൂട്ട് പാക്കേജിന്റെ ഭാഗമായി XE, XM, XMA വേരിയന്റുകളില്‍ പുതിയ ടാന്‍ സീറ്റ് കവറുകള്‍ ഒരുങ്ങും. എന്നാല്‍, ഇന്‍ഡള്‍ജ് പാക്കേജിന്റെ ഭാഗമായി ബേസ് വേരിയന്റുകളില്‍ പുതിയ 16 ഇഞ്ച് അലോയ് വീലുകളാണ് ഇടംപിടിക്കുക.
ബ്ലൊപങ് 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് റിയര്‍ സ്ക്രീന്‍, സ്പീഡ് ലിമിറ്റ് അലേര്‍ട്ടോട് കൂടിയ ഡാഷ്ബോര്‍ഡ് മൗണ്ടഡ് ഹെഡ്സ്-അപ്-ഡിസ്പ്ലേ, ടയര്‍ പ്രഷര്‍ ഇന്‍ഫോര്‍മേഷന്‍, ബാറ്ററി വോള്‍ട്ടേജ് എന്നിവ ഇന്‍ഡള്‍ജ് പാക്കേജിന്റെ ഭാഗമായി XT, XTA വേരിയന്റുകള്‍ക്ക് ലഭിക്കും. നിലവിലുള്ള 2.2 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍, ടര്‍ബ്ബോ-ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് ടാറ്റ ഹെക്സ ഡൗണ്ടൗണ് അര്‍ബന്‍ എഡിഷനും അണിനിരക്കുക. പുതിയ അര്‍ബന്‍ എഡിഷനിലൂടെ ഹെക്സയുടെ സ്പോര്‍ടി മുഖം വര്‍ധിപ്പിക്കുകയാണ് ടാറ്റ ലക്ഷ്യമിടുന്നത്.






