ന്യൂഡല്‍ഹി: രാജ്യത്ത് എടിഎമ്മുകളുടെ കാലം അവസാനിക്കുന്നതായി സൂചന. കഴിഞ്ഞ ജൂണ്‍ ഓഗസ്റ്റ് മാസങ്ങളായി 358 എടിഎമ്മുകള്‍ പൂട്ടിയതോടെയാണ് ഇത്തരം സംശയം ഉടലെടുത്തത്. നാല് വര്‍ഷത്തിന് മുന്‍പ്വരെ എടിഎമ്മുകളുടെ എണ്ണം പ്രതിവര്‍ഷം 16 ശതമാനം വര്ദ്ധിച്ചിരുന്നപ്പോഴാണ് പെട്ടന്നൊരു മാറ്റമുണ്ടായത്.
നോട്ട് നിരോധനവും ബാങ്കുകള്‍ക്ക് എടിഎം നടപ്പാക്കിക്കൊണ്ടുപോകുന്നതിനുള്ള ചിലവ് വര്‍ദ്ധിച്ചതാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ എടിഎം ശൃംഖലയിലുള്ള എസ്ബിഐ ഈ വര്‍ഷം മാത്രം അടച്ചു പൂട്ടിയത് 91 എണ്ണം 59,291ല്‍ നിന്നും 59,200ലേക്ക് ആയിക്കുറച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് 10,502ല്‍ നിന്ന് 10,083 ആയും എച്ച്ഡിഎഫ്സി ബാങ്ക് 12,230 ല്‍ നിന്നും 12,225 ആയും എടിഎമ്മുകളുടെ എണ്ണം കുറച്ചു. ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുംബൈ പോലുള്ള പ്രമുഖ നഗരങ്ങളില്‍ 35 ചതുരശ്രയടി വിസ്തീര്ണമനുള്ള മുറിക്ക് 40,000 രൂപവരെയാണ് പ്രതിമാസം വാടകയില്‍ മാത്രപം ചിലവുവരുന്നത്. ചെന്നൈ, ബെംഗളുരു എന്നിവിടങ്ങളില്‍ ഇത് 8,000 രൂപ മുതല്‍ 15,000 രൂപവരെയാണ്. ഇതിനുപുറമെയാണ് സുരക്ഷാ ജീവനക്കാരനുള്ള ചിലവ് കറന്റ് ബില്ല് മുതലായ പരിപാലന ചിലവുകള്‍.






