
മലപ്പുറം പരപ്പനങ്ങാടിയില്‍ ആക്ഷന്‍ ഹീറോ ബിജുവായി പൊലീസുകാരന്. പൂവാല ശല്യത്തിന് പിടികൂടിയ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടി പാട്ടുപാടിച്ചാണ് സി ഐ അലവി പുലിവാലു പിടിച്ചത്. സംഭവം സഹപ്രവര്‍ത്തകനായ പൊലീസുകാരന് തന്നെ സമൂഹമാധ്യമങ്ങളിലിട്ടതോടെ വകുപ്പു തല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്.
എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവില്‍ സമാനമായ രംഗങ്ങളുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ സംഭവത്തിന്റെ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിനിമയെ അനുകരിച്ച് തന്നെയാകാം സ്റ്റേഷനിലെ പാട്ട് എന്നാണ് സമൂഹ മാധ്യമങ്ങളിലെ വിലയിരുത്തല്‍.







Comments