
ടാറ്റ ഹെക്സ ഡൗണ്ടൗണ് അര്‍ബന്‍ എഡിഷന് ടാറ്റ മോട്ടോര്‍സ് പുറത്തിറക്കി. 12.18 ലക്ഷം രൂപ (ഡല്‍ഹി എക്സ് ഷോറൂം) ആരംഭവിലയിലാണ് ഹെക്സ ഡൗണ്ടൗണ് അര്‍ബന്‍ എഡിഷന് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.
അര്‍ബന്‍ ബ്രോണ്‍സ് കളര്‍ സ്കീമിലാണ് ഹെക്സ ഡൗണ്ടൗണ് എഡിഷനെ ടാറ്റ അണിനിരത്തുന്നത്. അബ്സൊല്യൂട്ട്, ഇന്‍ഡള്‍ജ് എന്നീ രണ്ട് പാക്കേജുകളിലാണ് ടാറ്റ ഹെക്സ ഡൗണ്ടൗണ് അര്‍ബന്‍ എഡിഷന് ലഭ്യമാവുക. സാധാരണ ഹെക്സയില്‍ നിന്നും ഡൗണ്ടൗണ് അര്‍ബന്‍ എഡിഷനെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്നാണ് ബാഡ്ജിംഗ്. ക്രോം ആക്സന്റ് നേടിയ ഫ്രണ്ട് ഗ്രില്‍, ഹെഡ്ലാമ്ബുകള്‍, ഔട്ട്സൈഡ് റിയര്‍വ്യൂ മിററുകള്‍ എന്നിവ ഹെക്സ ഡൗണ്ടൗണ് അര്‍ബന്‍ എഡിഷന്റെ ഡിസൈന്‍ വിശേഷണങ്ങള്‍.
ടാറ്റ ഹെക്സ ഡൗണ്ടൗണ് അര്‍ബന്‍ എഡിഷന്റെ മറ്റൊരു ഹൈലൈറ്റ് 10.1 ഇഞ്ച് റിയര്‍ സീറ്റ് പ്ലെയറാണ്. ഇനി പിന്നിരയാത്രക്കാര്ക്കും സുഗമമായി വീഡിയോ ദൃശ്യങ്ങള്‍ ആസ്വദിക്കാം. വയര്‍ലെസ് ചാര്‍ജര്‍ ഫീച്ചറും ടാറ്റ ഹെക്സ ഡൗണ്ടൗണ് സ്പെഷ്യല്‍ എഡിഷന് ലഭിച്ചിട്ടുണ്ട്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം മുഖേന തത്സമയം ടയറുകളിലെ വായുമര്‍ദ്ദം പരിശോധിച്ച് വിലയിരുത്താന്‍ സാധിക്കും. എക്സ്ക്ലൂസീവ് കാര്‍പറ്റ് സെറ്റാണ് ഹെക്സ ഡൗണ്ടൗണ് അര്‍ബന്‍ എഡിഷനില്‍ ടാറ്റ ഒരുക്കിയിരിക്കുന്നത്. XE, XM, XMA, XT, XTA വേരിയന്റുകളിലായാണ് ഹെക്സയെ ടാറ്റ അണിനിരത്തുന്നത്.






