
ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്റായ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍ അവതരിപ്പിച്ചു. ടെലികോം മേഖലയില്‍ ജിയോയുമായി മത്സരിക്കുന്നത് എയര്‍ടെല്ലാണ്. ഇപ്പോള്‍ മൊബൈല്‍ മേഖലയിലേക്കും ഈ മത്സരം ചുവടുവച്ചിരിക്കുകയാണ്.
എയര്‍ടെല്ലിന്റെ 448 രൂപ പ്ലാനില്‍ പ്രതിദിനം അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍, 1 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയും ലഭിക്കും. 70 ദിവസത്തേയ്ക്കാണ് പ്ലാനിന്റെ വാലിഡിറ്റി.
എന്നാല്‍ എയര്‍ടെല്ലിന്റെ ചില പ്ലാനുകള്‍ 4ജി ഹാന്‍സെറ്റുകളില്‍ മാത്രമേ ലഭ്യമാകൂ. പ്രതി ദിനം 300 മിനിറ്റും പ്രതി വാരം 1200 മിനിറ്റുമാണ് പ്ലാനിലെ വോയിസ് കോള്‍ സൗജന്യമായി ലഭിക്കുന്നത്. പ്രതി ദിനം 1ജിബി ഡാറ്റ കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64സ്വണ്മന്ഥ ആയി കുറയും.






