
എയര്‍ടെല്‍ പുതിയ ഓഫര്‍ പ്രീപെയ്ഡ് പ്രഖ്യാപിച്ചു. ഫ്രീ കോളിനും 100 സൗജന്യ എസ്എംഎസിനും ഒപ്പം 300ജിബി 4ജി ഡാറ്റയാണ് കമ്പനി പ്രഖ്യാപിച്ചത്. 3,999 രൂപയാണ് ഈ ഓഫര്‍ ലഭ്യമാകാന്‍ റീചാര്‍ജ് ചെയ്യേണ്ടത്. 360 ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക.
300 ജിബി ഡാറ്റ 360 ദിവസം കൊണ്ടോ അതിനുളളിലോ ഉപയോഗിച്ച് തീര്‍ക്കാം. ഒരുമാസത്തെ കണക്ക് പ്രകാരം നോക്കിയാല്‍ 334 രൂപയ്ക്ക് 25ജിബി 4ജി ഡാറ്റയാണ് ലഭ്യമാകുക. എന്നാല്‍, എയര്‍ടെല്‍ 349 രൂപയുടെ റീചാര്‍ജില്‍ 1.5 ജിബിയാണ് ദിനംപ്രതി നല്‍കുന്നത്. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്.
ജിയോയും എയര്‍ടെലിന്റെ 349ന്റെ ഓഫറിനെ വെല്ലാന്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. 309 രൂപയ്ക്ക് 49 ദിവസത്തേക്ക് 49 ജിബി 4ജി ആണ് ജിയോയുടെ ഓഫര്‍. സൗജന്യ കോളും ലഭ്യമാണ്.






