റോഡില്‍ പലപ്പോഴും നിയമലംഘനങ്ങള്‍ നമ്മള് കാണാറുണ്ട്. എന്നാല്‍ അതിനെതിരെ പലപ്പോഴും ആരും തന്നെ പ്രതികരിക്കാറില്ല. എന്നാല്‍ ഈ പതിവ് തെറ്റിച്ച് മധ്യപ്രദേശില്‍ നിന്നൊരു യുവാവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നിരത്തിലെ നിയമ ലംഘനത്തിനെതിരെ യുവാവ് നടത്തിയ പ്രതികവണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതും.
റോങ് സൈഡില്‍ വണ്‍വേ തെറ്റിച്ചു വന്ന ജീപ്പിന്റെ മുന്നിലാണ് യുവാവ് തന്റെ ബൈക്കുമായി നിന്നത്. ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താനും ശ്രമം നടക്കുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ മുന്നോട്ട് വച്ച കാല് പിന്നോട്ടില്ലെന്ന മട്ടില്‍ യുവാവ് ഉറച്ചുതന്നെ നിന്നു.
സമീപത്തെ വ്യാപര സമുച്ചയത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ജീപ്പില്‍ എത്തിയയാള്‍ യുവാവിനെ കൈകാര്യം ചെയ്യുന്നതും കാണാന്‍ സാധിക്കും. അവസാനം ജീപ്പ് ഡ്രൈവര്‍ തന്നെ ജീപ്പ് പുറകോട്ട് എടുത്ത് പോവുകയായിരുന്നു.

Comments