More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Personality
  3. Women
Loading...

Master Behind The Chef

Authored by Web Desk | Last updated: 08 Nov 2017, 2:51 PM | 5 min read

Print

ജന്മം കൊണ്ട് മലയാളിയെങ്കിലും കര്‍മ്മം കൊണ്ട് ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനായി മാറിയ രാജാകൃഷ്ണ മേനോന്റെ പുതിയ വിശേഷങ്ങളിലേക്ക്...

Master Behind The Chef
മോനെ, യൂ ഡൂ വാട്ട് എവര്‍ യൂ വിഷ്് ടു ഡു... എന്നെ വിചാരിച്ച് ഡോണ്ട് ഗീവ് അപ്പ് എനിതിംഗ്... ഒരമ്മയുടെ ഈ വാക്കുകളാണ് കേരളത്തിന്റെ മണ്ണില്‍ നിന്ന് ദക്ഷിണേന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായി മാറാന്‍ രാജാകൃഷ്ണ മേനോന് പ്രേരണയായത്.

ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളേക്കാള്‍ ഉറക്കം നഷ്ടപ്പെടുത്തുന്ന സ്വപ്നങ്ങളെ തന്നിലേക്ക് ചേര്‍ത്തു പിടിച്ച, അഭ്രപാളികളിലേക്ക് തന്റെ സ്വപ്നങ്ങളെ പറത്തിവിട്ട രാജാകൃഷ്ണമേനോന്റെ പുതിയ ചിത്രമായ ഷെഫ്, പ്രേക്ഷകഹൃദയം കീഴടക്കുകയാണ്...

കേരളത്തില്‍ ഷൂട്ട് ചെയ്ത ഷെഫിനെക്കുറിച്ച് ?


അച്ഛന്റെയും മകന്റെയും പരസ്പരസ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും കഥയാണ് ഷെഫ്. ജോണ്‍ ഫേവറൂണിന്റെ ഹോളിവുഡ് സിനിമയായ ഷെഫിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് അഡാപ്‌റ്റേഷനാണിത്. ആ തീമിന് ഒരു ബോളിവുഡ് ടച്ച് കൊടുത്താണിത് ചെയ്തത്. പ്രൊഫഷണല്‍ ഷെഫായ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് കഥാതന്തു.

കുടുംബവും ജോലിയും എങ്ങനെ ഒരുമിച്ച് മാനേജ് ചെയ്യുന്നു, പാഷന്‍ പ്രൊഫഷനാകുമ്പോള്‍ ജീവിതം എങ്ങനെ മാറുന്നു, യഥാര്‍ത്ഥ സന്തോഷം എങ്ങനെ കിട്ടുന്നു, പ്രൊഫഷണല്‍ ജീവിതവും കുടുംബവും എങ്ങനെ കൊണ്ടുപോകുന്നു എന്നതൊക്കെയാണ് സാരം.

സിനിമയെന്ന പാഷന്‍ പ്രൊഫഷനായി മാറിയത് ?


സിനിമയോടുള്ള പാഷന്‍ മാത്രമാണ് എന്നെ സംവിധാനത്തിലെത്തിച്ചത്. ചെറുപ്പത്തില്‍ സിനിമ കാണുമായിരുന്നെങ്കിലും അതിനെക്കുറിച്ച് ഒരു ഐഡിയയുമില്ലായിരുന്നു. തികച്ചും ആകസ്മികമായി എത്തിയതാണ്.

കോളജ് കഴിഞ്ഞ് ബംഗളൂരുവില്‍ ജോലി നോക്കുന്ന സമയത്ത് പരസ്യചിത്രസംവിധായകനും ഫോട്ടോഗ്രാഫറുമായ ഡി. രാധാകൃഷ്ണമേനോനെ പരിചയപ്പെട്ടു. എനിക്കൊരു ജോലിയും അദ്ദേഹത്തിന് ഒരു പ്രൊഡക്ഷന്‍ റണ്ണറെയും ആവശ്യമായി വന്നപ്പോള്‍ ഞാനത് ഏറ്റെടുത്തു.

ഇന്റേണല്‍ ട്രെയിനിയായി ചേര്‍ന്നാണ് തുടക്കം. ആദ്യ ദിവസം പരസ്യം ഷൂട്ട് ചെയ്യുന്നത് കണ്ടപ്പോഴാണ് സംവിധാനമാണ് എന്റെ ലൈന്‍ എന്ന തിരിച്ചറിവുണ്ടായത്.

തിരിച്ചറിവ് തീരുമാനമാക്കാന്‍ സമയമെടുത്തോ ?


ബേസിക്കലി ഐ ആം എ സയന്‍സ് ഗ്രാജ്വേറ്റ്. ചെറുപ്പത്തില്‍ കാറും ബൈക്കുമായിരുന്നു എന്റെ പാഷന്‍. ഡിഗ്രി എടുത്ത ശേഷം മെക്കാനിക്ക് ഷോപ്പ് തുടങ്ങാനായിരുന്നു ആഗ്രഹം. റേസ് ബൈക്കുകളും മറ്റും നിര്‍മ്മിക്കാനായിരുന്നു ഇഷ്ടം.

ഞങ്ങള്‍ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന നിര്‍ബന്ധമായിരുന്നു അമ്മയ്ക്ക്. അതുകൊണ്ട് ബിരുദത്തിന് കെമിസ്ട്രി തെരഞ്ഞെടുത്തു. ഡിബേറ്റര്‍, ക്വിസ്സര്‍, റൈറ്റര്‍ എന്നിങ്ങനെ ക്രിയേറ്റീവ് മേഖലയില്‍ സജീവമായിരുന്നു.

പഠിച്ചതൊക്കെ കേരളത്തിലാണെങ്കിലും ജോലിക്കാണ് ബംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മുബൈയിലേക്ക്. 1993 ല്‍ സിറ്റി ഓഫ് ഡ്രീംസ് എന്നറിയപ്പെടുന്ന മുബൈയിലെത്തുമ്പോള്‍ വെള്ളിത്തിര എനിക്ക് തികച്ചും അപരിചിതമായിരുന്നു.

ഒരുപാട് വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് തന്നത് സിനിമയോടുള്ള അഭിനിവേശമാണ്.

സിനിമാ ബന്ധങ്ങളൊന്നുമില്ലാത്തതു കൊണ്ട് വൈല്‍ഡ് സ്‌റ്റേജായിരുന്നു. പേയിംഗ് ഗസ്റ്റായും, ജോലിയില്ലാതെയുമൊക്കെ കഷ്ടപ്പെട്ടിട്ടുണ്ട്. പ്രൊഡക്ഷന്‍ റണ്ണറായിട്ടാണ് തുടക്കം. ലൈറ്റ് ബോയ്‌സ് ചെയ്യുന്നതടക്കമുള്ള ചെറിയ പണികള്‍, കോ-ഓര്‍ഡിനേറ്ററുടെ ജോലി, എന്നിവയടക്കം താഴെക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണ് സിനിമയെ പരിചയപ്പെട്ടത്.

പതിയെപ്പതിയെ ജോലികളും ഉത്തരവാദിത്തങ്ങളും കൂടി, മുന്നൂറിലധികം പരസ്യചിത്രങ്ങള്‍ ചെയ്തു. പ്രശസ്ത സംവിധായകന്‍ മുകുള്‍ ആനന്ദിനെ പരിചയപ്പെട്ടത് ശരിക്കുമൊരു ടേണിംഗ് പോയിന്റായി.

അദ്ദേഹത്തിന്റെ കൂടെ രണ്ടു വര്‍ഷത്തോളമുണ്ടായിരുന്നു. 15 വര്‍ഷത്തിനു ശേഷമാണ് ഞാനാദ്യമായി ഒരു സിനിമ സംവിധാനം ചെയ്തത്. ഇപ്പോള്‍ 25 വര്‍ഷം കഴിഞ്ഞു. മുന്നിലെത്തിയ വെല്ലുവിളികളിലൊക്കെ നേടാനുള്ള കരുത്ത് അമ്മയായിരുന്നു.


 രാജാകൃഷ്ണ മേനോന്‍ അക്ഷയ്കുമാറിനൊപ്പം എയര്‍ലിഫ്റ്റിന്റെ ലൊക്കേഷനില്‍
രാജാകൃഷ്ണ മേനോന്‍ അക്ഷയ്കുമാറിനൊപ്പം എയര്‍ലിഫ്റ്റിന്റെ ലൊക്കേഷനില്‍

അമ്മയും കുടുംബവും തന്ന പിന്തുണയെക്കുറിച്ച് ?


അതങ്ങനെ വാക്കുകളില്‍ നിര്‍വചിക്കാനാവില്ല. നടന്‍ ടി.പി. മാധവന്റെ മകനായിട്ടാണ് ജനിച്ചതെങ്കിലും എന്റെ ഓര്‍മ്മയില്‍ രണ്ടു പ്രാവശ്യം മാത്രമാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്.

പലരും അച്ഛനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോകും. നാലു തവണയിലധികം അദ്ദേഹവും എന്നെ കണ്ടിട്ടുണ്ടാവില്ല! അമ്മ ഗിരിജയാണ് വെല്ലുവിളികള്‍ ഏറ്റെടുത്ത് എന്നെയും സഹോദരിയെയും വളര്‍ത്തിയത്.

ഒരു സെല്‍ഫ് മെയ്ഡ് വ്യക്തിയാണ് അമ്മ. സിനിമയാണ് എന്റെ സ്വപ്നമെന്ന് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞത് നിനക്ക് ഏതു ജോലിയാണോ ഇഷ്ടം അതില്‍ നീ നിന്റെ 100% നല്‍കണം.

എനിക്കു വേണ്ടി നിന്റെ സ്വപ്നങ്ങളെ ഒരിക്കലും ത്യജിക്കരുത്.. എന്നാണ്. അന്നത്തെ സാമ്പത്തികാവസ്ഥയും മാനസികാവസ്ഥയും അത്ര നല്ലതായിരുന്നില്ല.

സിംഗിള്‍ മദറായിട്ടു കൂടി അമ്മ തന്ന ഈ കരുത്താണ് എനിക്ക് ഊര്‍ജ്ജമായത്. 1993 ല്‍ മുബൈയിലെത്തിയെങ്കിലും എന്റെ ആദ്യ സിനിമ ഇറങ്ങിയത് 2003 ലാണ്. അക്കാലത്തൊക്കെ പിന്തുണയായത് അമ്മയാണ്.

ഭാര്യ അനുരാധ ഷെട്ടി, പ്രൊഡക്ഷന്‍ ഡിസൈനറാണ്. മകന്‍ യാനിക് പ്ലസ് ടൂവിന് പഠിക്കുന്നു. ഇവരൊക്കെ എന്റെ സിനിമ കണ്ട് വിമര്‍ശനങ്ങളും പിന്തുണയുമൊക്കെ തരാറുണ്ടെങ്കിലും മകന്റെ സിനിമകള്‍ കണ്ട് അഭിമാനിക്കുന്ന അമ്മയാണ് എന്റെ ഏറ്റവും വലിയ കരുത്ത്.

സംവിധായകനിലേക്കുള്ള കടമ്പകള്‍ നേരിടാന്‍ അതുവരെയുള്ള ജീവിതം സഹായിച്ചോ ?


ജീവിതം കണ്ടില്ലെങ്കില്‍ എങ്ങനെയാണ് ഒരു നല്ല സംവിധായകനാകുക. സിനിമയിലെ ഏറ്റവും ചെറിയ ജോലികള്‍ ചെയ്തു തുടങ്ങിയതു കൊണ്ട് അതിന്റെ പ്രഷറും ബുദ്ധിമുട്ടുകളും വെല്ലുവിളികളുമൊക്കെ നേരിട്ടറിയാന്‍ സാധിച്ചു. പിന്നെ എന്റെ വ്യക്തിജീവിതവും ഒരുപാട് കരുത്തായിട്ടുണ്ട്.

പരസ്യചിത്രങ്ങള്‍ ചെയ്യുന്ന സമയത്ത് എന്റെ മേഖല സംവിധാനമാണെന്ന് തിരിച്ചറിഞ്ഞു. എങ്കിലും എന്നെ വളരെയധികം സ്വാധീനിച്ച സിനിമകള്‍ പലതുണ്ട്.

ശശി കപൂറും രേഖയും അഭിനയിച്ച ഗിരീഷ് കര്‍ണാഡിന്റെ ഉത്സവ്, ഓംപുരി, നസറുദ്ദീന്‍ ഷാ, സ്മിതാ പട്ടേല്‍ എന്നിവരഭനിയിച്ച കേതന്‍ മെഹ്തയുടെ മിര്‍ച്ച് മസാല, ഭരത് ഗോപിയുടെ കൊടിയേറ്റം എന്നീ സിനിമകളാണ് ശരിക്കും സിനിമയുടെ ശക്തിയെന്തെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത്.

ഈ മീഡിയം എത്രമാത്രം പവര്‍ഫുള്ളാണെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്. പുതിയ ലോകം സൃഷ്ടിക്കാനും, അതില്‍ ദീര്‍ഘദൂരം സഞ്ചരിക്കാനുമൊക്കെ സിനിമകള്‍ സഹായിക്കുമെന്ന് ഹോളിവുഡിലെ ഗോഡ്ഫാദര്‍ അടക്കമുള്ള ചിലത് പഠിപ്പിച്ചു. എനിക്കും എന്തെങ്കിലും ചെയ്യാമെന്ന് തോന്നുന്നത് അങ്ങനെയാണ്.

പരസ്യചിത്രങ്ങളിലായിരുന്നല്ലോ തുടക്കം ?


അതെ. പരസ്യചിത്രങ്ങളില്‍ 30 സെക്കന്‍ഡില്‍ ഒരു ആശയം പങ്കുവയ്ക്കണം. ശരിക്കുമൊരു വിപണനതന്ത്രമാണത്. അതുകൊണ്ടു തന്നെ ഉത്പന്നത്തെ ആകര്‍ഷിക്കുന്നതെല്ലാം അതിലുണ്ടാകണം, ഇല്ലെങ്കിലത് ഫ്‌ളോപ്പാകും. ശരിക്കും ചലഞ്ച്.

സിനിമ മറ്റൊരു ലോകമാണ്. ഒരു കഥാപാത്രം ബില്‍ഡ് ചെയ്യേണ്ടത് സിനിമയിലൂടെയാണ്. രണ്ടു മണിക്കൂറിലധികം സമയം. ടെക്‌നിക്കലി ഇവ രണ്ടും സിനിമകളാണ്. പക്ഷേ അപ്രോച്ചുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്.

രാജാകൃഷ്ണ മേനോന്‍ സെയ്ഫിനൊപ്പം ഷെഫിന്റെ ലൊക്കേഷനില്‍
രാജാകൃഷ്ണ മേനോന്‍ സെയ്ഫിനൊപ്പം ഷെഫിന്റെ ലൊക്കേഷനില്‍

ഡിസിപ്ലിന്‍, പ്രീ പ്രൊഡക്ഷന്‍ എന്നിവ പഠിച്ചത് അതിലൂടെയാണ്. മുന്നൂറിലധികം പരസ്യചിത്രങ്ങള്‍ ചെയ്തതോടെ കഥാസിനിമയെപ്പറ്റി ചിന്തിച്ചു. പരസ്യചിത്രങ്ങളില്‍ ഉത്പന്നങ്ങളുടെ പ്രാധാന്യം മാത്രമാണുള്ളത്. എന്റെ പോയിന്റ് ഓഫ് വ്യൂ ഉണ്ടാവില്ല. സിനിമയിലാണെങ്കില്‍ എനിക്കു പറയാനുള്ളത് പറയാം.

പക്ഷേ നിര്‍മ്മാതാവ്, അഭിനേതാക്കള്‍ എന്നിവരെയൊക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. മുബൈ പോലെയൊരു നഗരത്തില്‍ നാച്വറല്‍ ഹിന്ദി സ്പീക്കറല്ലാതെ സംവിധാനമേഖല തെരഞ്ഞെടുക്കുന്നതും ബുദ്ധിമുട്ടാണ്.

പ്രതീക്ഷകളാണ് പലരെയും മുബൈയിലെത്തിക്കുന്നത്. സ്വപ്നങ്ങളുടെ ഈ നാട്ടില്‍ അദ്ധ്വാനിക്കാനുള്ള മനസ്സും വെല്ലുവിളികളെ അതിജീവിക്കാനുള്ള ക്ഷമയും ഉണ്ടെങ്കില്‍ എല്ലാം സാധിക്കും.



ആദ്യ സിനിമ അത്ര ഹിറ്റായിരുന്നില്ലല്ലോ ?


2003 ലിറങ്ങിയ ബസ് യൂഹിയായിരുന്നു ആദ്യ സിനിമ. 10 വര്‍ഷത്തിലധികം ഇന്‍ഡസ്ട്രിയില്‍ നിന്നതു കൊണ്ട് വ്യക്തിബന്ധങ്ങളുണ്ടായി. അതായിരുന്നു പ്രേരണ.

ശരിക്കും പറഞ്ഞാല്‍ ബസ് യൂഹി ചെയ്യുമ്പോള്‍ ബന്ധങ്ങള്‍ മാത്രമാണ് കൈയിലുണ്ടായിരുന്നത്. ആദ്യ സിനിമ ചെയ്യുമ്പോ ള്‍ സാമ്പത്തികമടക്കം എല്ലാം വെല്ലുവിളിയാണ്.

എന്റെ മനസ്സിലുണ്ടായിരുന്ന കഥ സുഹൃത്തുക്കള്‍ വഴിയാണ് നന്ദിത ദാസ് അറിഞ്ഞത്. അവര്‍ക്ക് താത്പര്യം തോന്നി എന്നെ വിളിച്ചു. കൈയില്‍ പൈസയില്ലെന്ന് തുറന്നു പറഞ്ഞിട്ടും കാശില്ലെങ്കിലും ചെയ്യാം, തിരക്കഥ അത്രയ്ക്കിഷ്ടപ്പെട്ടുുവെന്ന് നന്ദിത അറിയിച്ചു.

ചെറിയ സിനിമയായിരുന്നുവത്. തിരക്കഥ, സംവിധാനം, നിര്‍മ്മാണം എല്ലാം ഞാന്‍ തന്നെ. നല്ല അഭിപ്രായം കിട്ടിയെങ്കിലും സിനിമ നഷ്ടമായി. പക്ഷേ ആ നല്ല ഫീഡ്ബാക്കാണ് എന്നെയിവിടെ പിടിച്ചു നിര്‍ത്തിയത്. 2009 ല്‍ നസറുദ്ദീന്‍ ഷാ നായകനായ ബാരാഹ് ആനാ ചെയ്യും വരെ പരസ്യചിത്രങ്ങള്‍ ചെയ്തു.

നസറുദ്ദീന്‍ ഷാ നായകനായതും ആകസ്മികമായിരുന്നോ ?


ഒരിക്കലുമല്ല. ശരിക്കു പ്ലാന്‍ ചെയ്തതാണത്. അടുത്ത സിനിമ സമയമെടുത്തേ ചെയ്യു എന്ന് തീരുമാനിച്ചിരുന്നു. കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തനിഷ്ടപ്പെട്ടു. അങ്ങനെയാണത് ചെയ്തത്. ചിക്കാഗോ ഫിലിം ഫെസ്റ്റിവലിലടക്കം നല്ല അഭിപ്രായം കിട്ടി. ആ സിനിമയിലൂടെ നസറുദ്ദീന്‍ ഷാ എന്ന സുഹൃത്തിനെയും കിട്ടി.
Master Behind The Chef

നസറുദ്ദീന്‍ ഷാ എന്ന നടനെക്കുറിച്ച്, വ്യക്തിയെക്കുറിച്ച് ?


എന്റെ അടുത്ത സുഹൃത്താണദ്ദേഹം. മനസ്സില്‍ കരുതി വച്ച ഒരു ഓട്ടോഗ്രാഫായിരുന്നു അദ്ദേഹത്തിന്റേത്. ആ ലെവലില്‍ പെര്‍ഫോം ചെയ്യുന്ന ഒരാളെ കാണണം, പരിചയപ്പെടണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. ദൈവാനുഗ്രഹം കൊണ്ട് എന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കഴിഞ്ഞു.

ഹിന്ദി സിനിമയില്‍ അത്രയും ലെവല്‍ ഓഫ് പെര്‍ഫോമന്‍സ് ആര്‍ക്കുമില്ല. എല്ലാത്തരത്തിലും അദ്ദേഹം വിസ്മയപ്പെടുത്തും. ഷൂട്ട് ചെയ്യുമ്പോള്‍ സീനാണെന്നുള്ളതും കട്ട് പറയാനുമൊക്കെ ഞാന്‍ മറക്കും.

ഇപ്പോള്‍ ഒരുമിച്ച് ടെന്നീസ് കളിക്കും, ഇടയ്ക്കിടയ്ക്ക് കാണും. തമ്മില്‍ കാണുമ്പോള്‍ രാഷ്ട്രീയം, കറന്റ് അഫയേഴ്‌സ്, സിനിമ, തിയേറ്റര്‍ എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കും. സ്‌ട്രോംഗ് വ്യൂസ് ഉള്ള, തമാശകളൊക്കെ പറയുന്ന നല്ല പ്ലെസന്റായ ഒരു വ്യക്തി.

മുന്‍ സിനിമകളില്‍ നിന്നും എയര്‍ലിഫ്റ്റ് തികച്ചും വ്യത്യസ്തമായിരുന്നല്ലോ ?


എനിക്കൊരു കഥ പറയാന്‍ തോന്നിയാല്‍ അതിന്റെ തിരക്കഥ എഴുതും. കൊമേഴ്ഷ്യലാണോ അല്ലയോ എന്നു പോലും ചിന്തിക്കില്ല. ആദ്യ രണ്ടു സിനിമകളും കഴിഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഇത്തരം സിനിമകള്‍ക്ക് പ്രേക്ഷകര്‍ കുറവാണെന്ന് മനസ്സിലായി. നല്ല നിര്‍മ്മാതാവ്, ഡിസ്ട്രിബ്യൂഷന്‍ ഒക്കെ സിനിമ വിജയിക്കാന്‍ ആവശ്യമാണ്.

സത്യത്തില്‍ എയര്‍ലിഫ്റ്റ് 10 വര്‍ഷം മുമ്പ് എഴുതിയതാണ്. നിര്‍മാതാവിനെ കിട്ടാന്‍ വൈകിയതു കൊണ്ടാണ് താമസിച്ചത്. നിഖില്‍ അദ്വാനി, ഭൂഷന്‍ കുമാര്‍, അരുണ ഭാട്ടിയ എന്നീ നിര്‍മ്മാതാക്കളെ കിട്ടിയപ്പോ ള്‍ കഥയില്‍ കോപ്രമൈസ് ചെയ്യാനാവില്ല എന്നു തുറന്നു പറഞ്ഞു.

പതുക്കെയാണത് വളര്‍ന്നത്. അക്ഷയ് കുമാര്‍ എന്ന വലിയ സ്റ്റാറൊക്കെ സിനിമയിലേക്കെത്തിയത് അതിന് കാരണമായി. അത്ര വലിയ താരവുമായി ഞാന്‍ സിനിമ ചെയ്യുന്നത് ആദ്യമാണ്. ഒരാഴ്ചയോളം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വലിയ കൂട്ടായി.

ഷെഫിന് കേരളവുമായുള്ള ബന്ധം ?


റോഷന്‍ കല്‍റ എന്ന നായക കഥാപാത്രമായി സെയ്ഫും, രാധാ മേനോന്‍ എന്ന നായികയായി പത്മപ്രിയയുമാണ്. സെയ്ഫിന്റെ എക്‌സ് വൈഫും പ്രൊഫഷണല്‍ ഡാന്‍സറുമായ രാധാ മേനോന്‍ മലയാളിയാണ്. ഡൈവോഴ്‌സിന് ശേഷം അവര്‍ മകനൊപ്പം കേരളത്തിലാണ്.

അപ്പോള്‍ കേരളത്തെക്കുറിച്ചും നാടിന്റെ പ്രത്യേകതകളെക്കുറിച്ചും നാട്ടിലെ ആളുകളെക്കുറിച്ചും പറയേണ്ടതായിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ ഷൂട്ട് ചെയ്തത്. ഭക്ഷണത്തിലൂടെയും രസകരമായ സന്ദര്‍ഭങ്ങളിലൂടെയും ഒരു കുടുംബ കഥയാണ് പറയുന്നത്.

ബോളിവുഡ് സിനിമകള്‍ മാത്രം ചെയ്യൂ ..?


ബോളിവുഡ് എനിക്ക് തന്നത് നല്ലൊരു പ്ലാറ്റ്‌ഫോമാണ്. കഥ സ് ട്രൈക്ക് ചെയ്താല്‍ റിസേര്‍ച്ച് ചെയ്ത ശേഷമാണ് ഒരു സിനിമയിലേക്ക് എത്തുന്നത്.
ഹോളിവുഡില്‍ ഞാനിഷ്ടപ്പെടുന്നത് മാഫിയ സിനിമകളാണെങ്കി ല്‍ ബോളിവുഡില്‍ ഞാനിഷ്ടപ്പെടുന്നത് കഥയുള്ള സിനിമകളാണ്.

മസാല ബോളിവുഡ് സിനിമകളിഷ്ടമല്ല. 23 വര്‍ഷത്തിനിടെ മൂന്നു സിനിമ മാത്രമാണ് ഞാന്‍ ചെയ്തത്. ഇനിയിപ്പോള്‍ വലിയ ഗ്യാപ്പിടാതെ സിനിമ ചെയ്യണമെന്നുണ്ട്.

മലയാള സിനിമ എനിക്കെപ്പോഴും അത്ഭുതമാണ്. സിമ്പിള്‍ ആശയങ്ങളുള്ള ഇന്റിമേറ്റ് കഥകളാണ് അതിലധികവും. മനസ്സുമായി അതിനെ കണക്ട് ചെയ്യാനാവും. സത്യന്‍ അന്തിക്കാട് അടക്കമുള്ള പല സംവിധായകരെയും എനിക്കിഷ്ടമാണ്.

ബോളിവുഡില്‍ ഇപ്പോ ള്‍ റിയല്‍ ലൈഫ് സ്‌റ്റോറീസ് അധികമാകുന്നു. ഒരു ഐഡിയ ഹിറ്റായാല്‍ അതിനു പുറകേ മുപ്പതു സിനിമകള്‍ അതേ രീതിയില്‍ ചെയ്യും. അതെനിക്കിഷ്ടമല്ല.

മലയാളത്തില്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പേടിയാണ്. ഇത്രയും വര്‍ഷം കേരളത്തില്‍ നിന്ന് മാറി നിന്നതു കൊണ്ട് ഇവിടുത്തെ പ്രേക്ഷകരുടെ സ്പന്ദനം എനിക്ക് കൃത്യമായറിയില്ല. എല്ലാം മനസ്സിലാക്കി, ഒരവസരം ഒത്തുവന്നാല്‍ തീര്‍ച്ചയായും മലയാളത്തില്‍ ഒരു സിനിമ ചെയ്യും.


ലക്ഷ്മി ബിനീഷ്


Tags

  • airlift
  • raja krishna menon

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2025 കിരീടം ചൂടി സുവർണ ബെന്നി

മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2025 കിരീടം ചൂടി സുവർണ ബെന്നി

വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാര്‍ക്കിന്റെ വിക്ടോറിയ  ; ടോപ് 12-ല്‍ കടക്കാതെ ഇന്ത്യയുടെ റിയാ സിംഘ

വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാര്‍ക്കിന്റെ വിക്ടോറിയ ; ടോപ് 12-ല്‍ കടക്കാതെ ഇന്ത്യയുടെ റിയാ സിംഘ

photo; www.instagram.com/gaurikhan/

ഗൗരി ഖാന്റെ പുതിയ ബിസിനസ്സ് സംരംഭം; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച റെസ്റ്റോറന്റിന്റെ വീഡിയോ വൈറല്‍

photo-www.instagram.com/nishajosecorp/

‘ക്യാൻസറിനെ കീഴടക്കിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ’: വീഡിയോ പങ്കുവച്ച് നിഷ ജോസ് കെ.മാണി

photo-instagram.com/chhavihussein/?hl=en

ക്യാൻസര്‍ ബാധിച്ചതിന് ശേഷം വീണ്ടും ഒരസുഖം കൂടി; വൈറല്‍ പോസ്റ്റുമായി നടി ഛവി മിത്തല്‍

Photo: www.instagram.com/maleeshakharwa/

ലോകോത്തര ആഡംബര ബ്രാന്‍ഡിന്റെ മോഡലായി ചേരിയില്‍ നിന്നൊരു പെണ്‍കുട്ടി; നേട്ടം കൈവരിച്ച് മലീഷ ഖാര്‍വ

Comments