
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (ബി) അധ്യക്ഷന്‍ ആര്. ബാലകൃഷ്ണ പിള്ള. അത് തന്റെ പാരമ്പര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ബാലകൃഷ്ണ പിള്ള. സരിത സോളാര്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച കത്തിനെ കുറിച്ച് താന്‍ ഒന്നുംതന്നെ പറയുന്നില്ലെന്നും അതിന്റെ ആധികാരികത പോലീസ് തന്നെ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.






