
എല്‍ സാല്‍വദോറില്‍ കടലാമകള്‍ കൂട്ടത്തോടെ ചത്തടിയുന്നു. ഇതുവരെ നാനൂറിലേറെ കടലാമകളാണ് കടലില്‍ ചത്തുപൊങ്ങിയത്. കാരണം അറിയാതെ അമ്പരപ്പിലാണ് ലോകം. കാരണം വ്യക്തമാകാതിരുന്നതോടെ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
അമേരിക്കയില്‍ പസഫിക്കിനോട് ചേര്‍ന്നു കിടക്കുന്ന രാജ്യമാണ് എല്‍ സാല്‍വദോര്‍. ജിക്വിലിസ്കോ ബേ എന്ന പ്രദേശത്തിനു 13 കിലോമീറ്റര്‍ ചുറ്റളവിലാണ് ആമകള്‍ ചത്തൊടുങ്ങുന്നത്. വൈറസ് ബാധയോ, മലീനീകരണമോ ആകാമെന്നാണ് പ്രാഥമിക നിഗമനം. ചത്തു പൊങ്ങിയ ആമകളുടെ സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആമകള്‍ ഇനിയും ചത്തൊടുങ്ങുമെന്ന ആശങ്കയിലാണ് അധികൃതര്‍.






