ചണ്ഡീഗഢ്: പത്മവതി സിനിമയുടെ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ് സൂരജ് പാല്. ചിത്രത്തിലെ നായകന് റണ്വീര് സിങ്ങിന്റെ കാല് തല്ലിയൊടിക്കണമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ നല്‍കുമെന്നും അവരുടെ കുടുംബത്തെ പരിരക്ഷിക്കുമെന്നുമാണ് സൂരജ് പാല് പ്രഖ്യാപിച്ചിരിക്കുന്നത്. ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 5 കോടി രൂപ നല്‍കുമെന്ന് പറഞ്ഞ ഛത്രിയ സമാജം അംഗത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

പത്മാവതിക്കൊപ്പം 200 ശതമാനവും ഉറച്ച് നില്‍ക്കുമെന്ന് പറഞ്ഞ നടന് രണ്‍വിര്‍ സിങ്ങിന്റെ കാലുകള്‍ തല്ലിയൊടിക്കുമെന്നും സൂരജ് പാല് ഭീഷണിപ്പെടുത്തി. പ്രസ്താവന പിന്വലിച്ചില്ലെങ്കെില് കാലുകള്‍ തല്ലിയൊടിച്ച് കയ്യില്ത്തരുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. പത്മാവതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments