
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ മെയ്സു പുതിയ ഹാന്‍ഡ്സെറ്റുമായി ഇന്ത്യയിലെത്തുന്നു. പുതിയ എം6 നോട്ടിന്റെ അവതരണത്തെ കുറിച്ച് ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് പ്രഖ്യാപിച്ചത്. ഡ്യുവല്‍ ക്യാമറ സെറ്റപ്പിലാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ അവതരണം. ഈ വര്‍ഷം ആഗസ്തിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിച്ചത്. മെറ്റല്‍ ബോഡിയില്‍ രണ്ട് വേരിയന്റുകള്‍ ആയിട്ടായിരിക്കും അവതരണം.
ഈ വര്‍ഷം അഗസ്റ്റിലാണ് ഫോണ്‍ ചൈനയില്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് 7.0 നുഗട്ടിലാണ് എം6 നോട്ടിന്റെ പ്രവര്‍ത്തനം. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയുള്ള സ്മാര്‍ട്ട്ഫോണില്‍ 4000mAh ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്. 2.0GHz ഓക്ട കോര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 3ജിബി/4ജിബി റാം, 32ജിബി/64ജിബി സ്റ്റോറേജ്, 12ങP/5MP റിയര്‍ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, ബ്ലൂടൂത്ത്, ജിപിഎസ്, വൈഫൈ എന്നിവയാണ് മറ്റു സവിശേഷതകള്‍.
മെയ്സു പ്രൊ 7 ഉടനെ ഇന്ത്യന്‍ വിപണിയില്‍ ഇടംപിടിക്കുമെന്ന് കമ്പനി പറയുന്നു. ഡ്യുവല്‍ ഡിസ്പ്ലേയാണ് ഇതിന്റെ ഹൈലൈറ്റ്. 1.9-inch സൂപ്പര്‍ AMOLED ഡിസ്പ്ലേയാണ് ഫോണില്‍ ഒരുങ്ങുന്നത്.






