
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയതിന് പിന്നാലെ ചെക്ക് ഇടപാടുകളും നിരോധിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രെഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്ദന്‍വാള്‍ പറഞ്ഞു.
ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ നടത്തിയ 'ഡിജിറ്റല്‍ രാത്'ന്റെ ഉദ്ഘാടനത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കറന്‍സി നോട്ട് അച്ചടിക്കുന്നതിനായി സര്‍ക്കാര്‍ 25,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. നോട്ടുകള്‍ക്ക് സുരക്ഷ ഒരുക്കാനും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുമായി 6000 കോടി രൂപ വേറെയും ചെലവാക്കുന്നു. ഇത് ഒഴിവാക്കുക കൂടി സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകാള്ക്ക് ഉപഭോക്താവില്‍ നിന്നും ഈടാക്കുന്ന സേവന നിരക്ക് ഒഴിവാക്കിയാല്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഈ തുക നല്‍കും. രാജ്യത്ത് 90 ശതമാനവും പണം ചെക്ക് ഇടപാടുകളാണ് നടക്കുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം ചെക്ക് ഇടപാടുകളില്‍ വര്‍ധന ഉണ്ടായിരുന്നു.






