
ഗൂഗിളിന്റെ ശക്തമായ നിബന്ധനകള്‍ക്കനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങളുമായി യുസി ബ്രൗസറിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. യുസി ബ്രൗസര്‍ ഒരാഴ്ചയോളം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ബുധനാഴ്ച മുതലാണ് യുസിവെബിന്റെ പുതിയ പതിപ്പ് പ്ലേസ്റ്റോറിലെത്തിയത്. സുരക്ഷാപ്രശ്നങ്ങളെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് പിന്നീട് കമ്ബനി നിഷേധിച്ചു.
"പ്ലേസ്റ്റോറില്‍ യുസിവെബ് ഇല്ലാതിരുന്ന സമയത്ത് ഞങ്ങള്‍ തുടര്‍ച്ചയായ എല്ലാ സാങ്കേതിക സംവിധാനങ്ങളും പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. കൂടാതെ, ഉപയോക്താക്കള്‍ യുസി ബ്രൗസര്‍ മിനി ഡൗണ്‍ലോഡ് ചെയ്യുന്നതും ഞങ്ങള്‍ കണ്ടു. ഇതേ തുടര്‍ന്ന് യുസി ബ്രൗസര്‍ മിനി പ്ലേസ്റ്റോറിലെ ഫ്രീ ആപ്ലിക്കേഷനില്‍ മുന്നിരയിലെത്തകയും ചെയ്തു." ആലിബാബ മൊബൈല്‍ ബിസിനസ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ബിസിനസ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ യങ് ലീ പറഞ്ഞു.
യുസി ബ്രൗസറിന് ഇന്ത്യയില്‍ 45 ശതമാനത്തോളം ഓഹരിയുണ്ട്. മൊബൈല്‍ ഫോണുകളിലെ ഉപയോഗത്തില്‍ ഗൂഗിള്‍ ക്രോമിന് ശേഷം ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയിള്ള ആപ്ലിക്കേഷനാണെന്നാണ് യുസി ബ്രൗസറെന്ന് കമ്ബനി അവകാശപ്പെടുന്നത്. പ്ലേസ്റ്റോര്‍ വഴി 50 കോടിയാളുകളാണ് യുസിബ്രൗസര് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.






