
ഇന്നേവരെ കടന്നു ചെന്നവര്‍ ആരും തിരിച്ചെത്തിയിട്ടില്ല.., അവിടെ എന്താ, എങ്ങനെയാണ് ജീവിതം നയിക്കുന്നതിനെക്കുറിച്ച് ഒരു സൂചനകള്‍ പോലുമില്ല, പുറംലോകവുമായി ഒരു ബന്ധവും ഇല്ലാത്ത നിഗൂഢതകള്‍ നിറഞ്ഞ ഒരു ദ്വീപ്. ലോകത്തിന്റെ ഏതോ ഒരു കോണിലാവാം ഇതെന്ന് വിചാരിക്കണ്ടാ, നിഗൂഢതകള്‍ മാത്രം നിറഞ്ഞ ആ ദ്വീപ് ഇന്ത്യയിലാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹത്തിന്റെ ഭാഗമായ നോര്‍ത്ത് സെന്റിനെല്‍ ദ്വീപാണ് നിഗൂഢതകള്‍ നിറഞ്ഞ്, ഇപ്പോഴും പുറംലോകത്തിന് ഒരു ബന്ധവുമില്ലാതെ കഴിയുന്നത്.
കണ്ടല്‍ക്കാടുകള്‍ കൊണ്ടും, കടലുകൊണ്ടും ചുറ്റപ്പെട്ട ആ ദ്വീപിനുള്ളില്‍ ഒരു ജനത അധിവസിക്കുന്നുണ്ട് എന്നതും ഞെട്ടിക്കുന്ന സത്യമാണ്. ആദിവാസി സമൂഹമാണ് ആ ദ്വീപിനുള്ളില്‍ അടക്കി വാഴുന്നത്. പുറംലോകത്തെ ആ ദ്വീപിനുള്ളിലേയ്ക്ക് അടുപ്പിക്കാത്തതും ഈ ജനതയാണ്. തീരത്തിനടുത്ത് ആരെത്തിയാലും വിഷം പുരട്ടിയ അമ്പുകള്‍കൊണ്ട് എയ്താണ് പുറേേലാകത്തെ ഈ ദ്വീപില്‍ നിന്ന് അകറ്റുന്നത്. ഈ ദ്വീപിലേയ്ക്ക് എത്തിയ നിരവധിപേര്‍ ഇത്തരത്തില്‍ അവരുടെ ആ അമ്പുകളേറ്റ് മരണപ്പെട്ടവരാണ്. ഈ ജനതയമായി ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.
നിലവില്‍ ഈ ദ്വീപിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ യാത്രയും സര്‍ക്കാര്‍ നിരോധിച്ചതോടെ ആ ദ്വീപ് വീണ്ടും നിഗൂഢതയിലേയ്ക്ക് ആഴത്തിലാഴ്ത്തി. മുന്നൂറോളം ആദിമനിവാസികള്‍ ഈ ദ്വീപില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ദ്വീപിനടുത്ത് ബോട്ടിലെത്തിയ രണ്ടു മത്സ്യത്തൊഴിലാളികളേയും ഇവര്‍ അമ്പെയ്തു കൊന്നിരുന്നു.






