
നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ സൗന്ദര്യത്തിന്റെ ലക്ഷണമാണ്. നീട്ടിവളര്‍ത്തിയ നഖങ്ങളില്‍ പലതരം നിറങ്ങളോടുകൂടിയ നെയില്‍പോളിഷ് അണിയാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ട്.
ചുവന്ന കളറിനോടായിരുന്നു ഒരു കാലത്ത് പെണ്‍കുട്ടികള്‍ക്ക് പ്രേമം.
പിന്നീട് മറ്റുകളറുകളിലേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. എന്നാല്‍ കാലം മാറുന്നതനുസരിച്ച് അഞ്ച് വിരലുകളിലും വ്യത്യസ്തനിറങ്ങള്‍ ഇട്ടു.
ഇപ്പോഴിതാ നഖങ്ങളില്‍ കണ്ണിന് കുളിര്‍മ്മയേകുന്ന ചിത്രങ്ങളും വരയ്ക്കാം.
ഉള്ളിലെ ചിത്രകാരിയെ പുറത്ത് കൊണ്ടുവരാന്‍ നെയില്പോളിഷിനാകുമെന്നതിന്റെ തെളിവാണ് നെയില്‍ ആര്‍ട്ട് എന്ന കലാസൃഷ്ടി.
മിറേര്ഡ് നെയില്‍ പോളിഷ്, ഫ്ളോറല്‍ നെയില്‍സ്, ഗ്രില്‍സ് ഓണ്‍ നെയില്‍സ്, മാര്‍ബിള്‍ നെയില്‍സ്, ഡ്യൂപ്പ് ട്രെന്‍ഡ് നെയില്‍സ്, ഓറഞ്ച് ബ്ലാക്ക് സ്പോഞ്ച് ആര്‍ട്ട് എന്നിങ്ങനെ പോകുന്നു നെയില്പോളിഷുകളുടെ കണ്ണഞ്ചിപ്പിക്കുന്ന വൈവിധ്യങ്ങള്‍.






