
ഇറ്റാവ: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു ജവാന്മാര് അറസ്റ്റിലായി. അമിത് കുമാര്‍ റായ്, തപേഷ് കുമാര്‍ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
റിട്ട്. കോടതി ജീവനക്കാരന്റെ മകളെയാണ് വ്യാഴാച മഗാധ് എക്സ്പ്രസിലായിരുന്നു സംഭവം. അലഹബാദില്‍ നിന്നും ഡല്‍ഹിയിലേക്കു യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടി ജവാന്മാര് സഞ്ചരിച്ചിരുന്ന എസ്8 കമ്പാര്‍ട്ട്മെന്റില്‍ തന്നെയായിരുന്നു യാത്ര ചെയ്തത്. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ബഹളം കേട്ട് എത്തിയ സഹയാത്രക്കാരാണ് അവസാനം രക്ഷയ്ക്കെതിതയത്.






