
പുതിയൊരു കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ?.. എന്നാല്‍ ടാറ്റ തരും നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം. വര്‍ഷാവസാന ഓഫറിന്റെ ഭാഗമായി മെഗാ ഓഫറാണ് മോഡലുകള്‍ക്ക് കമ്പനി ഒരുക്കിയിരിക്കുന്നത്.
ഓഫറിന്റെ ഭാഗമായി കേവലം ഒരു രൂപ ഡൗണ്‍പേയ്മെന്റില്‍ ഉപഭോക്താക്കള്‍ക്ക് ടാറ്റ കാറുകളെ സ്വന്തമാക്കാം. ചില മോഡലുകളിലും വേരിയന്റുകളിലും ഒരു ലക്ഷം രൂപ വരെ ലാഭം സ്വന്തമാക്കാനും ടാറ്റ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ഓഫറിന്റെ ഭാഗമായി മുന്‍നിര ഫിനാന്‍സ് സ്ഥാപനങ്ങളുമായും ബാങ്കുകളുമായും ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ കൈക്കോര്ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ടാറ്റാ നെക്സോണ്‍ -കരുത്തന്, രൂപഭംഗിയില്‍ വലിയ എസ്.യു.വികള്‍ സുല്ലിടും....ടാറ്റയുടെ ഏറ്റവും പുതിയ വാഹനം നെക്സോണിന്റെ വിശേഷങ്ങള്‍
ആകര്‍ഷകമായ പദ്ധതികള്‍ക്ക് കീഴില്‍ ടാറ്റയുടെ പാസഞ്ചര്‍ കാറുകളില്‍ 100 ശതമാനം ഫിനാന്‍സും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫറിലൂടെയും ഉപഭോക്താക്കള്‍ക്ക് പുതിയ ടാറ്റ കാറുകളെ സ്വന്തമാക്കാം.






