
നിവിന് പോളി ചിത്രമായ റിച്ചിയെ വിമര്ശിച്ച സംവിധായകന് രൂപേഷ് പീതാംബരനെതിരെ പരാതി നല്കിയ ചിത്രത്തിന്റെ നിര്മ്മാതാക്കളിലൊരാളായ ആനന്ദ് പയ്യന്നൂര്. സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം നിരാശപ്പെടുത്തുമെന്ന രൂപേഷിന്റെ അഭിപ്രായം ആരാധകരും മാധ്യമങ്ങളും ചര്ച്ചയാക്കിയിരുന്നു. ഇത്തരം പ്രവണതകള് സിനിമാ വ്യവസായത്തിനും പ്രത്യേകിച്ച് നിര്മ്മാതാക്കള്ക്കും ഭീഷണിയാണെന്ന് പരാതിയില് പറയുന്നു.
ഫെയ്സ്ബുക്കില് വന്ന അഭിപ്രായത്തിന്റെയും മാധ്യമങ്ങളില് വന്ന വാര്ത്തകളുടെയും പകര്പ്പ് സമര്പ്പിച്ചു കൊണ്ടാണ് രൂപേഷിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി സമര്പ്പിച്ചിരിക്കുന്നത്.

ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതിന് പിന്നാലെ ആരാധകര് വിമര്ശനങ്ങളുമായി എത്തി. പിന്നാലെ രൂപേഷ് മാപ്പു പറയുകയും ചെയ്തിരുന്നു. എന്നാല് പുതിയ പരാതിയോടെ വിവാദം വളരുകയാണ്. രൂപേഷിനെ വിമര്ശിച്ച് സംവിധായകന് അനില് കെ നായരും രംഗത്തെത്തിയിരുന്നു. സിനിമയാണ് നമ്മുടെ അന്നമെന്നും അതു മറക്കരുതെന്നും അനില് ഫെയ്സ്ബുക്ക് പോസ്റ്റില് കുറിച്ചു.







Comments