ചെന്നൈ: ഭക്ഷണശാലകളില്‍ വിളമ്പുകാര്‍ക്ക് പകരം റോബോട്ടുകള്‍, വിദേശരാജ്യങ്ങളില്‍ പോലും അപൂര്‍വ്വമായി കാണുന്ന ഈ സംഭവം ഇപ്പോള്‍ നമ്മുടെ രാജ്യത്തുതന്നെയാണ്. അയല്‍ സംസ്ഥാനത്ത് സാക്ഷാല്‍ ചെന്നൈയില്‍ തന്നെയാണ് ഇത്തരത്തില്‍ ഹൈടെക് ഹോട്ടല്‍ ഉയരുന്നത്.
ചെന്നൈ സെമ്മന്‍ചേരിയിലെ ഈ ഹോട്ടല്‍ പൂര്‍ണമായും നിര്‍മ്മിച്ചിരിക്കുന്നത് ഒരു റോബേട്ടിക് പശ്ചാത്തലത്തിലാണെന്നതും പ്രത്യേകതയാണ്. ഭക്ഷണശാലയില്‍ മുഴുവനും നിയോണ്‍ ലൈറ്റുകളാല്‍ റോബോട്ടിന്റെ ഡിസ്പ്ലേയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ് സീരിസ് ആയ ഗെയിം ഓഫ് ത്രോണ്‍സിലെ അയേണ്‍ ത്രോണിന്റെ രൂപവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മുഖമില്ലാത്ത നാല് റോബോട്ടുകളാണ് വെയ്റ്റര്‍മാരായി ജോലി ചെയ്യുന്നത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റോബോര്ട്ടുകളാണിത്. ഹോട്ടലില്‍ റോബോട്ടിനെക്കൊണ്ട് ജോലി ചെയ്യുന്നത് എങ്ങിനെ എന്ന് പഠിക്കുന്നതിനായി ഉടമ 15 ദിവസത്തെ ഒരു കോഴ്സില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ ആദ്യത്തെ റോബോര്‍ട്ട് ജോലിചെയ്യുന്ന സ്ഥാപനം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇവയെ നിയന്ത്രിക്കുന്നത് സെന്‍സറുകള്‍ ഉപയോഗിച്ചാണ്. എത് വിഭവം ഏത് ടേബിളില്‍ എത്തണമെന്നതിനായി പ്രത്യേകം പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും റെസ്റ്റോറന്റ് ഉടമ വെങ്കടേഷ് രാജേന്ദ്രന് പറഞ്ഞു.
video courtesy : The Hindu
എന്നാല്‍, സാധാരണ ഹോട്ടലുകളിലേതുപോലെ റോബോട്ട് വന്ന് ഓര്‍ഡര്‍ എടുക്കുമെന്ന് കരുതുന്നില്ല. മേശയിലുള്ള ഐപാഡ് മുഖാന്തരമാണ് ഇവ ഓര്‍ഡര്‍ ചെയ്യുന്നത്. ഇവ നേരെ അടുക്കളയില്‍ സന്ദേശമായി എത്തുകയും ചെയ്യും. ഇതനുസരിച്ച് തയ്യാറായ ഭക്ഷണം നാല് റോബോട്ടുകള്‍ ചേര്‍ന്ന് ഉപഭോക്താവിന്റെ മുന്നില്‍ എത്തിക്കുകയും ചെയ്യും.

സാന്ഫ്രാന്സിസകോയിലും ഇത്തരത്തില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന സംവിധാനം തുടങ്ങിയിരുന്നു.

Comments