ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രഹുല്‍ ഗാന്ധി ഗുജറാത്തിലെ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചു. ചൊവ്വാഴ്ചയാണ് രാഹുല്‍ ക്ഷേത്ര സന്ദര്‍ശം നടത്തിയത്. നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചരണത്തോട് അനുബന്ധിച്ച് ഗുജറാത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ദ്വര്‍കാദിഷ്, ചോട്ടില, ഖോഡ്‌ലഹാം, ജല്‍റാം ബാപാ, ദാസി ജീവന്‍ തുടങ്ങിയ ക്ഷേത്രങ്ങളിലാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്.
ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ തീവ്രഹിന്ദുത്വ നിലപാട് ചെറുക്കുന്നതിനുള്ള മൃദുഹിന്ദുത്വ നിലപാടാണ് രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനവും മതവിശ്വാസവും ബി.ജെ.പി വിവാദമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ക്ഷേത്രവും മോസ്‌കൂം സന്ദര്‍ശിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി നല്‍കിയത്.






