
ബെംഗളൂരു: മുംബൈ ഭീകരാക്രമണ കേസില്‍ രാജ്യം തൂക്കിലേറ്റിയ പാക്ക് ഭീകരന് അജ്മല്‍ കസബിന്റെ ചരമ വാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് പരാമര്‍ശവുമായി കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല. ഇതിനൊപ്പം തീവ്രവാദികളെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും വാല ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സുരക്ഷ സുപ്രധാനമെന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം വന്നിരിക്കുന്നത്. രാജ്യത്തെ വിറപ്പിച്ച മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക ഭീകരനാണ് അജ്മല്‍ കസബ്. വിചാരണയ്ക്കുശേഷം ഇയാളെ പിന്നീട് തൂക്കിലേറ്റുകയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ വലിയ കൈയ്യടി കിട്ടിയ സംഭവമായിരുന്നു അത്.
നിരപരാധികളുടെ ജീവനെടുത്ത കസബിന്റെ വിചാരണ പൂര്‍ത്തിയാക്കി അയാള്‍ക്ക് തൂക്കുകയര്‍ നല്കാന് കാലതാമസം നേരിട്ടതായും വാജുഭായ് വാല ചൂണ്ടിക്കാട്ടി. ഇത്തരക്കാരുടെ കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണം. മാത്രമല്ല, ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക നിയമനിര്‍മാണവും നടത്തണം. ഭീകരരോട് യാതൊരുവിധ ദയയും കാട്ടേണ്ട കാര്യമില്ല. ഭീകരരെ തൂക്കിലേറ്റുന്ന വാര്‍ത്തകള്‍ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും വാല ആവശ്യപ്പെട്ടു.






