
തിരുവനന്തപുരം: ആലിംഗന വിവാദത്തെത്തുടര്‍ന്ന് മുക്കൊല സെന്റ് തോമസ് സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. തുറന്ന മനസ്സോടെ വിദ്യാര്‍ത്ഥികള്‍ ആലിംഗന ചെയ്യുമ്പോള്‍ അതിനെ അതിന്റെ രീതിയില്‍ കാണണമെന്ന് മന്ത്രി പറഞ്ഞു.
'തുറന്ന മനസ്സോടെ വിദ്യാര്‍ത്ഥികള്‍ ആലിംഗനം ചെയ്യുന്നതില്‍ എന്താണ് തെറ്റ്? അതിനെ അതേ നിലയ്ക്കാണ് കാണേണ്ടത്. അതൊരു പുറത്താക്കലില്‍ എത്തുന്നത് പ്രശ്നം തന്നെയാണ്' എന്ന് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ സഹപാഠിയെ വേദിയില്‍ വെച്ച് ആലിംഗനം ചെയ്ത് വിദ്യാര്‍ത്ഥി അഭിനന്ദിച്ചത്. തുടര്‍ന്ന് ഇവരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ സംഭവം വിവാദമായതോടെ സ്കൂള്‍ അധികൃതര്‍ പ്രശ്നം പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികളെ സമീപിച്ചിട്ടുണ്ട്.






