
മുംബൈ: ശ്രീലങ്കക്കെതിരായ അവസാന ടി-20 മലയാളി താരം ബേസില്‍ തമ്പിക്ക് ഇടം ലഭിച്ചില്ല. അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം കുറിക്കും. യുസ്വേന്ദ്ര ചാഹലിന് പകരക്കാരനായാണ് വാഷിങ്ടണ്‍ ടീമിലിടം പിടിച്ചത്. ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജും കളിക്കും.
അതേസമയം ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാണ് വാംഖഡെയില്‍ ഇറങ്ങുന്നത്. അതേസമയം ആശ്വാസജയം നേടുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം. രണ്ട് മാറ്റങ്ങളുമായാണ് ലങ്ക കളിക്കുന്നത്. പരിക്കേറ്റ എയ്ഞ്ചലോ മാത്യൂസിന് പകരം ദുസാന്‍ ശനകയും ചതുരംഗ ഡിസില്‍വയ്ക്ക് പകരം ധനുഷ്ക ഗുണതിലകയും കളിക്കും.
റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് 58 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി.






