ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭാരതീയ വാസ്തുശാസ്ത്രവിധികള് ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതാണ്. സകലതിന്റേയും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാണ് വാസ്തുശാസ്ത്രത്തിന്റേയും സൃഷ്ടികര്‍ത്താവ്.
ഭഗവാന് പരമേശ്വരന്റെ തൃക്കണ്ണില്‍നിന്നും പൂണൂല്, ഗ്രന്ഥം, കുട, ദണ്ഡ്, അഷ്ടഗന്ധം, കലശം, മുഴക്കോല്, ചിത്രപ്പുല്ല് എന്നിവയോടുകൂടി ഉത്ഭവിച്ച വിശ്വകര്മ്മാവിന് ബ്രഹ്മാവ് ഈ ശാസ്ത്രം ഉപദേശിച്ചു കൊടുത്തുവെന്ന് സങ്കല്പം.
വാസ്തുവിദ്യയെന്നത് കണക്കിന്റേയും അളവുകളുടേയും പ്രാപഞ്ചിക ഊര്‍ജ്ജത്തിന്റേയും പിന്‍ബലത്തോടുകൂടിയ സാങ്കേതിക ശാസ്ത്രമാണ്. വിശ്വാസങ്ങള്‍ക്കുപരി സത്യത്തിനാണ് ഇവിടെ പ്രാധാന്യം.
ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാണ് വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനം. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ വാസ്തു എന്നതിന് 'ഗൃഹക്ഷേത്ര-ആരാമ- സേതുബന്ധ-തടാകമാ-ധാരോ-വാ-വാസ്തു' എന്നാണ് നിര്‍വചനം കൊടുത്തിരിക്കുന്നത്.
ശ്രീപരമേശ്വരന്റെ ശരീരാംശമായി ജന്മംകൊണ്ട ഭീമാകാരനായ ഒരു അസുരഭൂതമാണ് വാസ്തുപുരുഷന്. ഗൃഹനിര്മ്മിതിക്കായി പറമ്പിന്റെ അഥവാ വസ്തുവിന്റെ അതിര്‍ത്തി വേര്‍തിരിക്കുന്നതോടെ ആ ഭൂമിഖണ്ഡത്തില്‍ വാസ്തുപുരുഷന്റെ ഉടമസ്ഥാവകാശം കൈവന്നു ചേരുന്നുവെന്നാണ് സങ്കല്പം. അദ്ദേഹത്തെ യഥാവിധി ആദരിച്ചു പരിപാലിച്ചാല്‍ ആയുരാരോഗ്യ സമ്പദ്സമൃദ്ധിയും, നിന്ദിച്ചാല്‍ ആപത്തും കഷ്ട നഷ്ടതകളുമാണ് ഫലം.
ദേവതാ സ്ഥിതിയും
പൂര്‍വ്വോത്തര ദിങ്മൂര്ദ്ധാ പുരുഷോയമ-
വാങ്മുഖോസ്യ ശിരസി ശിവഃ
ആപോമുഖേസ്തനേ സ്യാര്യമാഹ്യുരസ്യാപവത്സശ്ച
വാസ്തുപുരുഷന്റെ ശിരസ്സ് ഈശ കോണിലും പാദം നിര്യതി കോണിലുമാകുന്നു. ഭൂമിയില്‍ പതിച്ച സമയം ദേവന്മാര് താഴെപ്പറയുന്ന ക്രമമനുസരിച്ച് ഓരോരോ അവയവങ്ങളിലും സ്ഥിരമായി അധിവാസം ചെയ്യുന്നു. ശിരസ്സില്‍ ശിവനും, മുഖത്തില്‍ ആപനും, മുലയില്‍ ആര്യമാവും പൃഥ്വീധരനും, ഉരസ്സില്‍ ആപവത്സനും സ്ഥിതി ചെയ്യുന്നു.
പര്ജ്ജന്യാദ്യാ ബാഹ്യാ ദൃക്ശ്രവണോരസ്ഥാം സഗാ
ദേവാഃ സത്യാദ്യാഃ പഞ്ചഭൂജേ ഹസ്തേ സവിതാ
സസാവിത്രഃ
കണ്ണുകളില്‍ പാര്ജ്ജന്യനും കാതുകളില്‍ ജയന്തനും ഹൃദയത്തില്‍ ഇന്ദ്രനും ചുമലില്‍ സൂര്യനും സത്യാദികളായ അഞ്ചു ദേവതകള്‍ ഭുജങ്ങളിലും സവിതാവും സാവിത്രനും ഹസ്തങ്ങളിലും സ്ഥിതി ചെയ്യുന്നു.
'വിഥതോ ബൃഹല്‍ ക്ഷതയുതഃ പാര്ശ്വേജം രേസ്ഥിതോ-
വിവസ്വാംശ്ച
മൗനജാന്ത ജംഘേ സ്ഫിഗിതിയമാദൈ്യഃ പരിഗ്രഹീതഃ'
വിതനും ബൃഹല്ക്ഷതനും പാര്‍ശ്വങ്ങളിലും വിവസ്വാന് ഉദരത്തിലും യമന്‍ തുടകളിലും ഗന്ധര്വ്വന് കാല്‍മുട്ടുകളിലും ഭൃംഗരാജന്‍ കണങ്കാലുകളിലും മൃഗം ആസനത്തിലും സ്ഥിതി ചെയ്യുന്നു. സത്യന് ആദിത്യന് മുതലായ ദേവന്മാര് വാസ്തു പുരുഷന്റെ ഇടത്തേകൈമേലും ചന്ദ്രന്, അര്‍ഗ്ഗളന്‍ തുടങ്ങിയ ദേവന്മാര് വലത്തേ കൈമേലും സ്ഥിതി ചെയ്യുന്നു. സവിതാവും സാവിത്രിയും ഇടത്തേ പ്രകോഷ്ഠത്തിലും സ്ഥിതി ചെയ്യുന്നു.
'മഹീധരായ്യൌ കുചയോര് വിവസ്വാന്
മിത്രശ്ച കുക്ഷൗദ്രുഹിണോഥനാഭൌ
ഇന്ദ്രോസ്യമേഡ്റേ ടണ്ഡയുഗേതു തജ്ജില്
പാദ്വയേ തസ്യപരേ പ്രവിഷ്ടാഃ
ആയ്യന്‍ ഇടത്തേ മുലയിലും മഹാധീരന്‍ വലത്തേ മുലയിലും വിവസ്വാന് ഉദരത്തിന്റെ ഇടത്തേ ഭാഗത്തും നാഭിയില്‍ ബ്രഹ്മാവും ഇന്ദ്രന് ലിംഗസ്ഥാനത്തും രണ്ടുപാദങ്ങളിലുമായി മറ്റുള്ള ദേവന്മാരും സ്ഥിതി ചെയ്യുന്നു. ചിത്രത്തില്‍ മദ്ധ്യത്തിലും ചുറ്റുമായും വരുന്ന പദങ്ങളുടേയും കോഷ്ടങ്ങളുടേയും സ്ഥാനങ്ങളിലെ ദേവതാ സ്ഥാനങ്ങളെ തുടര്‍ന്ന് പറയുന്നു.
''മൂര്ദ്ധ്നീശോസ്യതു സംസ്ഥിതോ നയനോഃ പര്ജ്ജന്യക-
ശ്ചോദിതി-
ശ്ചാപസ്തദ്വദനേതഥാഗള തലേതസ്യാപവത്സാഹ്വയഃ
വ്വാമശ്രോത്ര ഗതോജയന്ത ഇതരത്രാസ്യദിതിസ്സം സ്ഥിതോ
വാമാംസേ സ്ഥിതവാനമര്ത്ത്യ പരിതരസ്യാം സോര്ഗ്ഗ-
ളോ ദക്ഷിണേ.
മദ്ധ്യേ ബ്രഹ്മാനവ കോഷ്ഠകാധിപോസ്യാര്യമസ്ഥിതഃ
പ്രാച്യാം
ഏകാന്തരാല് പ്രദക്ഷിണമസ്മാല് സവിതാവിവസ്വാംശ്ച
വിബുധാധിപതിസ്തസ്മാന്മിത്രോന്യോ രാജയക്ഷ്മനാമാ ച
പൃത്ഥ്വീധരാപവത്സാ വിത്യേതേ ബ്രാഹ്മണഃ
പരിധൗ
ആപാനാമൈശാനേ കോണേഹൗനാശനേച
സാവിത്രഃ
ജയ ഇതി നിര്യതൗ രുദ്രസ്തഥാനിലേഭ്യന്തര പദേഷു
മദ്ധ്യത്തിലുള്ള ഒന്‍പതു പദങ്ങള്‍ ചേര്‍ന്നതിനെ ബ്രഹ്മപദമെന്ന് പറയുന്നു. ഈ പദത്തിന്റെ അധിപതി ബ്രഹ്മാവാകുന്നു. അതിന്റെ പൂര്‍വ്വപദത്തില്‍ ആര്യമാവ്, അതിനുശേഷം സവിതാവ്, വിവസ്വാന്, ഇന്ദ്രന്, മിത്രന്, രാജയക്ഷാവ്, പൃത്ഥീധരന്, ആപവത്സന് എന്നീ ദേവന്മാര് പ്രദക്ഷിണമായി ക്രമേണ ഓരോ കോഷ്ഠങ്ങളുടേയും മദ്ധ്യത്തില്‍ എട്ടു ദിക്കുകളിലുമായി സ്ഥിതി ചെയ്യുന്നു. പിന്നെ ഈശകോണില്‍ ആപനും അഗ്നികോണില്‍ സാവിത്രനും നിര്യതികോണില് ജയനും വായുകോണില്‍ രുദ്രനും സ്ഥിതി ചെയ്യുന്നു.
''ആപസ്ഥാപവത്സേഃ പര്ജ്ജന്യോഗ്നിര്ദിതിശ്ച
വര്ഗ്ഗോയംഃ
ഏവം കോണേകോണേ പദികാസ്യുഃ പഞ്ചപഞ്ച
സുരാഃ
ബാഹ്യാദ്വിപദാശ്ശേഷാസ്തേ വിബുധാ വിംശതിസ്സമാ-
ഖ്യാതഃ
ശേഷാശ്ചത്വാരോന്യേ ത്രിപദാദിക്ഷ്വര്യമാദ്യാസ്തേ'
ആപന്, ആപവത്സന്, പജ്ജന്യന്, അഗ്നി, ദിതി എന്നിവര്‍ വര്‍ഗ്ഗ ദേവതകളാകുന്നു. ഈ അഞ്ചു വര്‍ഗങ്ങള്‍ കൊണ്ടുള്ള ദേവകള്‍ പഞ്ചപദികളാണ്. ശിഷ്ടമുള്ള എല്ലാ ബ്രഹ്മദേവതകളും ദ്വിപദികളാകുന്നു. എന്നാല്‍ ഇവരുടെ സംഖ്യ ഇരുപതാണെന്നും ആര്യമാദികള് നാലും ബ്രഹ്മാവിന്റെ നാലുദിക്കുകളിലും സ്ഥിതങ്ങളും ത്രിപദികങ്ങളുമാണെന്നും മനസ്സിലാക്കണം.

ആരാണ് വാസ്തു പുരുഷന്?

വാസ്തു പുരുഷന്റെ അവയവ സ്ഥാനവും

വാസ്തുപുരുഷയന്ത്രം
വാസ്തു പുരുഷയന്ത്രം അഥവാ വാസ്തുരക്ഷായന്ത്രം ചിത്രണ രൂപത്തിലും മന്ത്രണരൂപത്തിലും തയാറാക്കാറുണ്ട്. ദേശവ്യതിയാനത്തിന്റേയും ഗുരുവ്യത്യാസത്തിന്റേയും ഫലമായി ഈ യന്ത്രത്തിന് വകഭേദങ്ങള്‍ വന്നു കാണുന്നുണ്ട്.
മറ്റു യന്ത്രങ്ങളെപ്പോലെ ഈ യന്ത്രത്തിന്റെ രചനാരീതികളും പൂജാകര്‍മ്മങ്ങളും അങ്ങനെ പരസ്യമായി പ്രതിപാദിച്ചു കാണാറില്ല. യന്ത്രരഹസ്യം വെള്ളിവാക്കരുതെന്ന ഗുരു ഉപദേശം കൊണ്ടും ചില സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വിധേയരാകേണ്ടിവരുന്നതുകൊണ്ടുമാണ് ഈ ഗോപ്യാവസ്ഥ വന്നത് എന്നുള്ളത് പരമസത്യമായി നിലനില്ക്കുന്നു.
ചിത്രണരൂപത്തിലുള്ള വാസ്തു യന്ത്രത്തില്‍ ചിത്രരൂപങ്ങള്ക്കാവും പ്രാധാന്യം. മന്ത്രണ രൂപത്തിലുള്ള യന്ത്രത്തില്‍ വാസ്തു പുരുഷ രൂപത്തിനോടൊപ്പം മന്ത്രങ്ങളാകും ഉണ്ടാവുക.
യന്ത്രത്തില്‍ നമ്പരുകളുടെ സ്ഥാനത്ത് യഥാക്രമം ഈ മന്ത്രങ്ങള്‍ എഴുതുക.
1. ഓം ഈശായ നമഃ
2. ഓം പര്ജ്ജന്യായൈമനഃ
3. ഓം ജയന്തായ നമഃ
4. ഓം ഇന്ദ്രായ നമഃ
5. ഓം ആദിത്യായ നമഃ
6. ഓം സത്യായ നമഃ
7. ഓം ഭൃംശായ നമഃ
8. ഓം അന്തരീക്ഷായ നമഃ
9. ഓം അഗ്നയേ നമഃ
10. ഓം പൂഷയേ നമഃ
11. ഓം വിതഥായ നമഃ
12. ഓം ഗൃഹക്ഷതായ നമഃ
13. ഓം യമായ നമഃ
14. ഓം ഗന്ധര്വ്വായ നമഃ
15. ഓം ഭൃഗായ നമഃ
16. ഓം മൃഗായ നമഃ
17. ഓം നിര്യതേ നമഃ
18. ഓം ദ്വാരപാലകായ നമഃ
19. ഓം സുഗ്രീവായ നമഃ
20. ഓം പുഷ്പദത്തായ നമഃ
21. ഓം വരുണായ നമഃ
22. ഓം അസുരായ നമഃ
23. ഓം ശോഷായ നമഃ
24. ഓം രോഗായ നമഃ
25. ഓം വായവേ നമഃ
26. ഓം നാഗായ നമഃ
27. ഓം മുഖ്യായ നമഃ
28. ഓം ഭല്ലാടായ നമഃ
29. ഓം സോമായ നമഃ
30. ഓം അര്ഗ്ഗായ നമഃ
31. ഓം അദിതൈ്യ നമഃ
32. ഓം ദിതൈ്യ നമഃ
33. ഓം ആപവസ്തായ നമഃ
34. ഓം ആപായ നമഃ
35. ഓം മഹീധരായ നമഃ
36. ഓം രുദ്രജിതൈ്യ നമഃ
37. ഓം ഇന്ദ്രജിതായ നമഃ
38. ഓം മിത്രായ നമഃ
39. ഓം ഇന്ദ്രജിതായ നമഃ
40. ഓം ഇന്ദ്രായ നമഃ
41. ഓം വിവസ്വരായ നമഃ
42. ഓം സവിതയേ നമഃ
43. ഓം സാവിത്രായ നമഃ
44. ഓം ആര്യകായ നമഃ
45. ഓം ബ്രഹ്മായ വിശ്വമൂര്‍ത്തയേ നമഃ (ഇവിടം ഒഴിച്ചിടുന്ന സമ്പ്രദായവും ഉണ്ട്.)
46. ശര്വ്വസ്കന്ദായ നമഃ
47. അര്യമ്ണേ നമഃ
48. ജൃംഭകായ നമഃ
49. പിലിപിഞ്ഛകായ നമഃ
50. ചരകൈ്യ നമഃ
51. വിദാരൈ്യ നമഃ
52. പൂതനികായൈ നമഃ
53. പാപരാക്ഷസൈ്യ നമഃ
നാലു ദിക്കുകളിലും 'ഓം വാസ്തുപുരുഷായ നമഃ' എന്നും നടുക്ക് ബ്രഹ്മസ്ഥാനത്ത്
'ഹിരണ്യഗര്‍ഭായ വിദ്മഹേ ശതാനന്ദായ ധീമഹി
തന്നോ ബ്രഹ്മ പ്രചോദയാത്' എന്ന മന്ത്രവും എഴുതിച്ചേര്‍ക്കണം.
കിഴക്ക് 'ലം' എന്നും തെക്കുകിഴക്ക് 'രം' എന്നും തെക്ക് 'ശം' എന്നും തെക്ക് പടിഞ്ഞാറ് 'ക്ഷം' എന്നും പടിഞ്ഞാറ് 'വം' എന്നും വടക്ക് പടിഞ്ഞാറ് 'യം' എന്നും വടക്ക് 'സം' എന്നും വടക്ക് കിഴക്ക് 'ഹം' എന്നും കളത്തിന് പുറത്തായി എഴുതിച്ചേര്‍ക്കണം. ഇപ്രകാരം യന്ത്രം രചിക്കാം. വളരെ ശ്രദ്ധയോടെ യന്ത്രം രചിക്കണം. സ്ഥാനഭ്രംശം ഉണ്ടാകാതെ ജാഗ്രത കാട്ടണം. യന്ത്രത്തിനുമേല്‍ വാസ്തുപുരുഷ ചിത്രവും ആലേഖനം ചെയ്യാവുന്നതാണ്.
വാസ്തുപുരുഷയന്ത്രം എന്തിന്?
ജനസംഖ്യാ വര്‍ദ്ധനവിനൊപ്പം ഭൂമിക്ക് മുകളില്‍ വീടുകളുടെ പെരുപ്പവും ഏറുകയാണ്. സ്ഥലപരിമിതിമൂലം ഗുണദോഷ ഭൂമികളെ പരിഗണിക്കാതെ ലഭ്യമായ ഭൂമിയിലാണ് ജനങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതുകൊണ്ടുതന്നെ ഇത്തരം ഭവനങ്ങള്‍ക്ക് വാസ്തുശാസ്ത്രപരമായ ഒട്ടേറെ പോരായ്മകള്‍ ഭവിക്കാറുണ്ട്.
ഇങ്ങനെയുള്ള ഗൃഹങ്ങളിലെ വാസ്തുദോഷങ്ങളെ പരിഹരിക്കുന്നതിന് വാസ്തു പുരുഷയന്ത്രം ഗൃഹങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നത് ഉത്തമമാണ്. കടം പെരുകുക, രോഗങ്ങള്‍, തൊഴില്‍തടസ്സം, മരണദോഷങ്ങള്‍ എന്നുവേണ്ട വാസ്തുദോഷത്താലുണ്ടാകുന്ന പ്രശ്നങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.
താ ദേവതാ വാസ്തു ശരീര സംസ്ഥാഃ
സന്തര്പ്പിതാസ്ത്വിഷ്ടഫലപ്രദാ സ്യുഃ
താശ്ചേദനിഷ്ടാ വിപരീതദാശ്ച
തസ്മാദ്വിദധ്യാദിഹ വാസ്തു പൂജാം.
(വാസ്തുപുരുഷ ശരീരത്തിലിരിക്കുന്ന ദേവന്മാരെ പ്രസാദിപ്പിച്ചാല്‍ ശുഭമുണ്ടാകുകയും, അവരെ പൂജനീയമാക്കാതിരുന്നാല് അശുഭഫലം ഉണ്ടാവുകയും ചെയ്യും. ഈ പ്രമാണമനുസരിച്ച് സുഖജീവിത കാംക്ഷയോടെ വീടു നിര്‍മ്മിക്കുന്നവരെല്ലാം തന്നെ വാസ്തുപുരുഷനെ പ്രീതിപ്പെടുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം)
വാസ്തുയന്ത്രം നിര്‍മ്മിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. വാസ്തുശാസ്ത്രത്തില്‍ പ്രാവീണ്യമുള്ളയാളും വിഷ്ണു പൂജാവിശാരദനുമായ വ്യക്തിയാവണം ഈ യന്ത്രം നിര്‍മ്മിക്കുവാന്‍.
2. യന്ത്രം നിര്‍മ്മിക്കുന്നതിന് ഗുരു ഉപദേശവും അനുഗ്രഹവും ആവശ്യം.
3. വിഷ്ണുപ്രീതി വരുത്തിയേ യന്ത്രം ചെയ്യാവൂ.
4. ഗൃഹത്തിന് വാസ്തു പുരുഷയന്ത്രം സ്ഥാപിക്കുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ വാസ്തുബലിയും പഞ്ചശിരസ്സും സ്ഥാപിക്കണം.
5. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ യന്ത്രരചന ആരംഭിക്കുന്നതാണ് ഉചിതം.
6. ജാതിഭേദമെന്യേ ഈ രക്ഷായന്ത്രം എല്ലാവര്ക്കും നിര്‍മ്മിച്ചു നല്‍കാവുന്നതാണ്.
ലക്ഷങ്ങളും കോടികളും ചെലവാക്കി നിര്‍മ്മിക്കുന്ന ഗൃഹങ്ങള്‍ക്ക് വാസ്തുപുരുഷന്റെ അനുഗ്രഹം കൂടിയുണ്ടെങ്കിലേ അവിടെ വസിക്കുന്ന മനുഷ്യര്‍ക്ക് സുഖവും സമാധാനവും ശ്രേയസ്സും ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരം ഒരു യന്ത്രം ഓരോ ഭവനത്തിലും അത്യന്താപേക്ഷിതമാണ്.

Comments