
എല്‍കെജി കുട്ടികള്‍ക്ക് വരെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും ഹാക്കിങ്ങും സുപരിചയമാണ് ഇക്കാലത്ത്. എന്നാല്‍, ഇത് പ്രായമയവര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല. അത്തരത്തിലുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായവും മെഷിന് ലേണിങ് സാങ്കേതിക വിദ്യയുടേയും പിന്തുണയോടെ ഗൂഗിള്‍ ഹോം. അദ്യമായി ഗൂഗിള്‍ ഹോം ഉപകരണം കാണുകയും പരിചയപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇറ്റാലിയന്‍ വയോധികയുടെ ആശങ്കയും ആകാംഷയുമാണ് വീഡിയോയുടെ അകത്തുള്ളത്.
സംശയങ്ങള്‍ക്കെല്ലാം മടിയൊന്നും കൂടാതെ മറുപടി തരുന്ന കുഞ്ഞന്‍ ഉപകരണത്തെ കണ്ട് കൊച്ചുകുഞ്ഞിന്റെ കൗതുകമാണ് മുത്തശ്ശിയുടെ മുഖത്ത് വിരിഞ്ഞത്. ഇതിനോടകം 66,875 ആളുകളാണ് കണ്ടത്.
ഗൂഗിള്‍ ഹോം ഉപകരണത്തെ തട്ടി വിളിയ്ക്കുന്നതും ഗൂഗിള്‍ എന്നു പറയുന്നതിന് പകരം ഗൂ ഗൂ എന്ന് പറയുന്നതും രസകരമായ കാഴ്ചയാണ്.






