
വിവാഹവും പ്രസവവും കഴിഞ്ഞ് അഭിനയത്തില്‍ നിന്നു താല്‍ക്കാലികമായി ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു തമിഴകത്തെ ശാലീന സുന്ദരി സ്നേഹ. തിരിച്ചുവരവില്‍ ആദ്യമായി അഭിനയിച്ചതു ഫഹദിന്റെ കന്നി തമിഴ് ചിത്രം വേലൈക്കാരനിലായിരുന്നു. മികച്ച അഭിപ്രായത്തോടെ സിനി ഓടുന്നതിനിടെയാണ് സിനിമയ്ക്കെതിരെ നടി സ്നേഹ പരസ്യമായി പ്രതികരിച്ചത്.
സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ട് തടി കുറയ്ക്കുകയും, 18 ദവസം ഷൂട്ടിങ്ങിനായി നീക്കിവെയ്ക്കുകയും ചെയ്തിട്ടും അഞ്ചു മിനിറ്റ് മാത്രമാണ് സ്നേഹയുടെ സീനുകള്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ സ്നേഹ പ്രതികരിക്കുകയും ചെയ്തു. പ്രസവാനന്തരം സിനിമയ്ക്കു വേണ്ടി ഏഴു കിലോ ഭാരമാണു താരം കുറച്ച്. മാത്രമല്ല 18 ദിവസത്തെ ഷൂട്ടും താരത്തിന് ഉണ്ടായിരുന്നതായും സ്നേഹ പറഞ്ഞിരുന്നു.
ഈ വിഷയത്തില്‍ സ്നേഹയോട് പരസ്യമായി മാപ്പു ചോദിച്ച് ചിത്രത്തിന്റെ സംവിധായകന് മോഹന്‍രാജ രംഗത്തെത്തിയിരിക്കുകയാണ്. സ്നേഹയുടെ മാത്രമല്ല, എല്ലാ താരങ്ങളുടെയും രംഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നെന്നും, സ്നേഹയുടെ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ താല്പര്യമില്ലായിരുന്നുവെന്നും മോഹന്‍രാജ് വ്യക്തമാക്കി.
വേറെ വഴിയില്ലാത്തതുകൊണ്ടാണ് ആ രംഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നത്. സിനിമയുടെ ദൈര്‍ഘ്യത്തെ തുടര്‍ന്നാണ് കട്ട് ചെയ്തതെന്നും. അത് സ്നേഹയെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല്‍ സ്നേഹയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മോഹന്‍രാജ കൂട്ടിച്ചേര്‍ത്തു.






