
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വൈദിക സമിതി. അതിരൂപതയുടെ ഭരണത്തില്‍ ഭൂമാഫിയ സംഘങ്ങളുടേയും കള്ളപ്പണത്തിന്റേയും കടന്നുകയറ്റമുണ്ടായതായി അന്വേഷണ കമ്മീഷന് കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. ഭൂമി വില്‍പ്പന വിവാദത്തില്‍ അടിയന്തര തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാര്‍ സിനഡിന് വൈദിക സമിതി അയച്ച കത്തിലാണ് ഗുരുതരമായ ആരോപണങ്ങള്‍.
സഭയിലെ 62 ബിഷപ്പുമാര്‍ക്കും വൈദിക സമിതി കത്ത് നല്കി. ഭൂമി വില്‍പ്പനയിലെ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നാണ് വൈദിക സമിതിയുടെ ആവശ്യം. ഇത് സംബന്ധിച്ച് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാട് സിനഡ് സെക്രട്ടറിക്ക് കത്തയച്ചു. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ അതിരൂപതാ നേതൃത്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്ന് വൈദിക സമിതി ചൂണ്ടിക്കാട്ടുന്നു.

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്ന അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനിരുന്ന വൈദിക സമിതി യോഗം കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു. വൈദിക സമിതി യോഗത്തിന് തൊട്ടുമുന്‍പ് കര്‍ദിനാളിനെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തെ തടഞ്ഞതോടെ യോഗം മാറ്റി വയ്ക്കുകയായിരുന്നു. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് വത്തിക്കാനിലേക്ക് അയക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ യോഗം തടസപ്പെടുത്തിയെന്നാണ് ആരോപണം.







Comments