
ടെലികോം രംഗത്ത് മത്സരം കടുക്കുമ്പോള്‍ പുതിയ ഓഫറുകളുമായി ജിയോ വീണ്ടും രംഗത്ത്. പുതുതായി 149 രൂപയുടെ പുതിയ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഒരു ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
നിലവിലുള്ള എല്ലാ ഒരു ജിബി ഡാറ്റാ പ്ലാനുകളും 1.5 ജിബിയായി ഉയര്‍ത്തിയിട്ടുണ്ട്. അതിനോടൊപ്പം തന്നെ എല്ലാ പ്ലാനുകള്‍ 50 രൂപ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഒന്‍പത് മുതലാണ് ഓഫറുകള്‍ പ്രാബല്യത്തില്‍ എത്തുക.
399 രൂപയുടെ പ്ലാനിനു 20 ശതമാനം അധിക ഡേറ്റയും രണ്ട് ആഴ്ച അധിക കാലാവധിയും നല്‍കും. നിലവില്‍ 70 ദിവസമാണ് കാലാവധി. ഇത് 84 ദിവസമായി വര്‍ധിക്കുകയും ചെയ്യും.
ദിവസേന ഒരു ജി.ബി. ഡേറ്റ നല്കുന്ന കമ്പനിയുടെ പ്ലാനിന്റെ നിരക്ക് നാല് രൂപയായും കുറച്ചു. 199, 399, 459, 499 രൂപ പ്ലാനുകള്‍ക്കും 50 രൂപ കിഴിവ് ലഭിക്കും. 198, 398, 448, 498 പ്ലാനുകള്‍ക്ക് പ്രതിദിനം 1.5 ജി.ബി. ഡേറ്റ യഥാക്രമം 28, 70, 84, 91 ദിവസ കാലാവധിയില്‍ ലഭിക്കും.എല്ലാ പ്ലാനുകളിലും കോളുകളും എസ്.എം.എസുകളും സൗജന്യമായിരിക്കും.






